Suresh Gopi daughter Bhagya Suresh: ഇത്രയൊക്കെ പറയേണ്ടതുണ്ടോ...? ചക്കിയുടെ കല്ല്യാണത്തിനെത്തിയ സുരേഷ് ​ഗോപിയുടെ മകൾക്കും ഭർത്താവിനുമെതിരെ സോഷ്യൽ മീഡിയ ആക്രമണം

Bhagya Suresh Malavika Jayaram: ഈ വർഷം രണ്ട് താര പുത്രിമാരുടെ വിവാഹത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്. ആദ്യം നടന്നത് മലയാള സിനിമയിലെ എക്കാലത്തേയും സൂപ്പർ സ്റ്റാർ ആയ സുരേഷ് ​ഗോപിയുടെ മകൾ ഭാ​ഗ്യ സുരേഷിന്റേതാണ്. രണ്ടാമതായി ഈ കഴിഞ്ഞ ദിവസം നടന്ന ജനപ്രിയ നടൻ ജയറാമിന്റയും നടി പാർവ്വതിയുടേയും മകളായ മാളവികയുടേതാണ്. (Photo Courtesy: Whiteline Photography)

 

  • May 06, 2024, 10:47 AM IST

താരവിവാഹങ്ങൾ നടക്കുന്നത് അവരേക്കാൾ കൂടുതൽ ആഘോഷമാക്കുന്നത് ഇപ്പോൾ സോഷ്യൽ മീഡിയ ആണ്. എന്ത് വസ്ത്രമാണ് ധരിച്ചത്,  ആരൊക്കെ വന്നു, വന്നില്ല, ആരെയെങ്കിലും അവണിച്ചോ?, പരസ്പരം കണ്ടിട്ടും മിണ്ടാത്തവർ ഉണ്ടോ? തുടങ്ങി വിവാഹവുമായി ബന്ധപ്പെട്ട് എത്തുന്ന വീഡിയോകളിൽ നിന്നും ഊഹിച്ച് കഥയുണ്ടാക്കലാണ് ഇപ്പോഴത്തെ മെയിൻ ‍ട്രെന്റ്.(Photo Courtesy: Whiteline Photography)

1 /6

അതിൽ ആളുകൾ ഏറ്റവും കൂടുതൽ ശ്രദ്ധ ന‍ൽകുന്ന കാര്യമാണ് താരങ്ങളുടെ വസ്ത്രധാരണം. എന്ത് ധരിക്കണം എങ്ങിനെ ധരിക്കണം എന്നുള്ളത് ഓരോ വ്യക്തിയുടേയും താൽപര്യമാണെങ്കിലും സോഷ്യൽ മീഡിയ അതങ്ങോട്ട് സമ്മതിച്ചു തരില്ല. തടിച്ചവർക്കും, മെലിഞ്ഞവർക്കും, കറുത്ത നിറമുള്ളവർക്കും എല്ലാം പ്രത്യേക വസ്ത്രങ്ങൾ ചിലർ കൽപ്പിച്ചിട്ടുണ്ട്. അതല്ലാത്ത രൂപത്തിൽ എത്തുന്നവരേയെല്ലാം ആക്രമിക്കും. (Photo Courtesy: Whiteline Photography)  

2 /6

അത്തരത്തിൽ കഴിഞ്ഞ മാളവിക ജയറാമിന്റെ വിവാഹത്തിനെത്തിയ സുരേഷ് ​ഗോപിയുടെ മകളായ ഭാ​ഗ്യ സുരേഷും ഭർത്താവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ആക്രമണം നേരിട്ടു കൊണ്ടിരിക്കുന്നത്. (Courtesy: Suresh Gopi/ Bhagya Suresh: Instagram)  

3 /6

വിവാഹത്തിനെത്തിയ ഭാ​ഗ്യ സുരേഷിന്റെ വീഡിയോകൾക്ക് താഴെ വലിയ രീതിയിലുള്ള ബോഡി ഷെയ്മിങ്ങ് ആണ് നടന്നു കൊണ്ടിരിക്കുന്നത്. ഭാ​ഗ്യയുടെ തടിക്കും  വസ്ത്രധാരണത്തിനുമാണ് ആക്രമണം നേരിട്ടു കൊണ്ടിരിക്കുന്നത്. (Courtesy: Suresh Gopi/ Bhagya Suresh: Instagram)    

4 /6

ചുവപ്പ് നിറത്തിലുള്ള ചുരിദാറാണ് താരപുത്രി അണിഞ്ഞിരിക്കുന്നത്. എന്നാൽ അമിത തടിയുള്ളതിനാൽ ഭാ​ഗ്യയ്ക്ക് ഈ വസ്ത്രം ചേരുന്നില്ലെന്നും തടി കുറച്ചു കൂടെ എന്നൊക്കെ ആണ് കമ്മന്റുകൾ. (Courtesy: Suresh Gopi/ Bhagya Suresh: Instagram)    

5 /6

ഇത്രയും തടിയുള്ള ഇവളെ എങ്ങനെയാണാവോ ഇവനിഷ്ടപ്പെട്ടത്. ഈ തടിയൊക്കെ ഒന്ന് കുറച്ചൂടെ ഈ വസ്ത്രം തനിക്ക് ചേരുന്നില്ല എന്നിങ്ങനെ പോകുന്നു കമ്മന്റുകൾ. അതിനിടയിൽ ഇത്രയൊന്നും മോശം പറയേണ്ടതുണ്ടോ, നല്ല ഭം​ഗിയുണ്ട് ഭാ​ഗ്യയെ കാണാനെന്ന തരത്തിലും കമ്മന്റുകൾ വരുന്നുണ്ട്. (Courtesy: Suresh Gopi/ Bhagya Suresh: Instagram)    

6 /6

കഴിഞ്ഞ ജനുവരിയിലായിരുന്നു ഭാ​ഗ്യ സുരേഷിന്റെ വിവാഹം. പ്രധാനമന്ത്രിയടക്കം വിവാഹത്തിൽ പങ്കെടുത്തിരുന്നു. ഭാ​ഗ്യ സുരേഷിന്റെ വിവാഹ ചിത്രങ്ങൾക്ക് താഴേയും ഇത്തരത്തിൽ മോശം കമ്മന്റുകളുമായി ആളുകൾ എത്തിയിരുന്നു. (Courtesy: Suresh Gopi/ Bhagya Suresh: Instagram)    

You May Like

Sponsored by Taboola