Surya Budh yuti 2023: ഇടവത്തിൽ അത്ഭുതകരമായ സംയോ​ഗം; ജൂൺ 7 മുതൽ ഈ രാശിക്കാർക്ക് സമ്പന്നരാകാം

Surya and Budh yuti 2023: മെയ് 15 ന് സൂര്യൻ ഇടവം രാശിയിലേക്ക് കടന്നിരിക്കുകയാണ്. ജൂൺ 7 ന് ബുധനും ഇടവത്തിൽ സംക്രമിക്കും. ഇങ്ങനെ ഇടവത്തിൽ ബുധന്റെയും സൂര്യന്റെയും സംയോജനം ഉണ്ടാകുന്നത് ബുധാദിത്യയോഗം സൃഷ്ടിക്കുന്നു. വളരെ ശുഭകരമായ രാജയോഗമായാണ് ഇതിനെ കണക്കാക്കുന്നത്.  3 രാശിക്കാർക്ക് ഈ യോ​​ഗം വളരെയധികം ശുഭകരമായ ഫലങ്ങൾ നൽകും. ബുധാദിത്യ രാജയോഗം ഏതൊക്കെ രാശിക്കാർക്ക് ഗുണം ചെയ്യുന്നമെന്ന് നമുക്ക് നോക്കാം.

 

1 /3

ഇടവം: ബുദ്ധാദിത്യ രാജയോഗം രൂപപ്പെടുമ്പോൾ ഇടവം രാശിക്കാർക്ക് അത് ഭാ​ഗ്യം ചെയ്യും. നിങ്ങളുടെ പ്രവർത്തന ശൈലി മെച്ചപ്പെടും. ആത്മവിശ്വാസം ഉയരും. നിങ്ങളുടെ വ്യക്തിത്വത്തിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരും. പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെടും. കുടുംബത്തിൽ സന്തോഷം വർദ്ധിക്കും. അവിവാഹിതർക്ക് വിവാഹാലോചനകൾ വരം.  

2 /3

ചിങ്ങം: ചിങ്ങം രാശിക്കാർക്ക് ബുദ്ധാദിത്യ രാജയോഗം രൂപപ്പെടുന്നതിനാൽ തൊഴിലിലും ബിസിനസ്സിലും നേട്ടങ്ങളുണ്ടാകും. ബിസിനസുകാർ‌ക്ക് വലിയ വിജയം നേടാനാകും. ജീവനക്കാർക്ക് സഹപ്രവർത്തകരുടെ പിന്തുണ ലഭിച്ചേക്കാം. ബോസ് നിങ്ങളെ അം​ഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യും. തൊഴിലന്വേഷകർക്ക് പുതിയ ജോലി ലഭിക്കും. കരിയറിലും പുരോ​ഗതിയുണ്ടാകും. രാഷ്ട്രീയവുമായി ബന്ധപ്പെട്ടവർക്കും ഈ സമയം പ്രയോജനപ്പെടും.  

3 /3

കർക്കടകം: ബുധാദിത്യ രാജയോഗം കർക്കടക രാശിക്കാർക്ക് സാമ്പത്തികമായി പുരോ​ഗതിയുണ്ടാക്കും. ബന്ധങ്ങളിലും ഭാഗ്യം കൊണ്ടുവരാൻ കഴിയും. ഈ കാലയളവിൽ നിങ്ങളുടെ വരുമാനത്തിൽ നല്ല പുരോഗതി കാണും. പുതിയ വരുമാന സ്രോതസ്സുകൾ ഉണ്ടാകാനും സാധ്യതയുണ്ട്. മുൻ നിക്ഷേപങ്ങളിൽ നിന്ന് ലാഭം ലഭിക്കും. നിങ്ങളുടെ കുടുംബാംഗങ്ങളുമായുള്ള ബന്ധവും മികച്ചതാകും. മതപരമോ മംഗളകരമോ ആയ പരിപാടികളിൽ പങ്കെടുക്കും. ഈ കാലയളവിൽ നിങ്ങൾക്ക് ഷെയർ മാർക്കറ്റ്, ചൂതാട്ടം അല്ലെങ്കിൽ ലോട്ടറി എന്നിവയിൽ നിന്ന് പണം സമ്പാദിക്കാനുള്ള അവസരം ലഭിച്ചേക്കാം. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola