Today Horoscope: പങ്കാളിയുടെ പെരുമാറ്റം മനസ്സിനെ വേദനിപ്പിക്കും, ഗൃഹത്തിലേക്ക് ബന്ധുക്കൾ വരാനുള്ള സാധ്യത കാണുന്നു; ഇന്നത്തെ സമ്പൂർണ്ണ രാശി ഫലം

Daily Rashi phalam: നിങ്ങളുടെ ഒരു ദിവസം എന്തെല്ലാമാണ് സംഭവിക്കാൻ പോകുന്നത് എന്നതിനെക്കുറിച്ചുള്ള ഒരു ഏകദേശ ധാരണ ലഭിക്കുവാൻ താൽപരര്യമുള്ളവരാണോ നിങ്ങൾ?

April 7 Horoscope: എങ്കിൽ ഇവിടെ നൽകിയിരിക്കുന്ന കാര്യങ്ങൾ നിങ്ങൾക്ക് ഉപകാരപ്രദമായിരിക്കും. വിവിധ രാശികളു‍ടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന ​ഗുണ ദോഷഫലങ്ങളെക്കുറിച്ചാണ് ഇവിടെ നൽകിയിരിക്കുന്നത്. 

1 /12

മേടം: മേടം രാശിക്ക് ഇന്ന് കർമ്മരംഗത്ത് ഉയർച്ചയുണ്ടാകാനുള്ള സാധ്യത കാണുന്നു. പൊതുപ്രവർത്തകൻ ആണെങ്കിൽ സമൂഹത്തിൽ ബഹുമാനിക്കപ്പെടും. പ്രശസ്തി വർദ്ധിക്കും. എന്നാൽ മറ്റു പല കാരണങ്ങളാൽ നിങ്ങളുടെ മനസ്സിന്റെ സ്വസ്ഥത നഷ്ടപ്പെടാനുള്ള സാധ്യത കാണുന്നു. അതേസമയം തന്നെ മനസ്സിന് സ്വസ്ഥത ലഭിക്കുന്ന തരത്തിലുള്ള യാത്രകളിൽ നിങ്ങൾ പങ്കെടുക്കും. വിവാഹം പോലുള്ള മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. അതേസമയം ഇന്നേ ദിവസം മേടം രാശിക്ക് ഇന്ന് ധനനഷ്ടം സംഭവിക്കാനുള്ള സാധ്യത കാണുന്നു. അതിനാൽ പണം സൂക്ഷിച്ചു ഉപയോഗിക്കുക.  

2 /12

 ഇടവം: ഇന്ന് പൊതുവിൽ നിങ്ങൾക്ക് ശാരീരികമായി പല ആസ്വസ്തതകളും നേരിടേണ്ടിവന്നേക്കാം. എങ്കിലും ഉത്സാഹത്തോടെ നിങ്ങൾ എല്ലാ കാര്യവും ചെയ്യുകയാണെങ്കിൽ എല്ലാം നേരെ തന്നെ നടക്കും. അപകീർത്തി കേൾക്കാനുള്ള സാധ്യതയുള്ളതിനാൽ ഇന്ന് അധികം പരിചയമില്ലാത്തവരോട് സംസാരിക്കുമ്പോഴും ഇടുപെടുമ്പോഴും പ്രത്യേകം ശ്രദ്ധ നൽകുക. അതികോപം നിയന്ത്രിച്ചില്ലെങ്കിൽ എല്ലാ കാര്യങ്ങളും തകിടം മറയാനുള്ള സാധ്യത കാണുന്നു.  

3 /12

മിഥുനം: ജീവിതപങ്കാളിയുടെ ചില പെരുമാറ്റങ്ങൾ മനസ്സിനെ വേദനിപ്പിക്കും. അതേസമയം സഹോദരന്മാരിൽ നിന്നും സഹായസഹകരണങ്ങൾ ഉണ്ടായിരിക്കും. നിങ്ങളുടെ ആത്മവിശ്വാസക്കുറവ് ഇന്ന് നിങ്ങൾക്ക് മുന്നിൽ എത്തുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്താൻ സാധിക്കാതെ വരും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഇന്ന് അവസരങ്ങൾ കുറയും.  

4 /12

കർക്കടകം: നിങ്ങളുമായി അടുത്ത ബന്ധമുള്ളവരുമായി ഇന്നത്തെ ദിവസം അഭിപ്രായവ്യത്യാസം ഉണ്ടാകാൻ സാധ്യത കാണുന്നു. അതിനാൽ തന്നെ കുടുംബക്കാരുമായി സംസാരിക്കുമ്പോൾ വളരെയധികം ശ്രദ്ധ നൽകേണ്ടത് വളരെ അനിവാര്യമാണ്. വിദേശത്ത് ജോലി ചെയ്യുന്നവരാണെങ്കിൽ നിങ്ങൾക്ക് ഇന്ന് പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ തരണം ചെയ്യേണ്ടതായി വരും ഉദ്യോഗാർത്ഥികൾക്ക് പരീക്ഷകളോ അഭിമുഖങ്ങളോ ഉണ്ടെങ്കിൽ നിങ്ങളുടെ പ്രതീക്ഷക്കാത്ത തരത്തിലുള്ള കഷ്ടപ്പാടുകൾ അനുഭവിക്കേണ്ടതായി വരും.  

5 /12

ചിങ്ങം: ഇന്ന് കാലങ്ങളായി നിങ്ങളുടെ വീട്ടിലേക്ക് വരാത്ത ചില ബന്ധുക്കൾ വീട്ടിലേക്ക് എത്താനുള്ള സാധ്യത കാണുന്നു. സാമ്പത്തികവിഷമതകൾ ഒരു പരിധി വരെ ഇന്നത്തോടെ മാറും. ജീവിതത്തിൽ എല്ലാ പ്രശ്നങ്ങളെയും തരണം ചെയ്യാനുള്ള മനഃശക്തി ഇന്ന് നിങ്ങൾക്ക് ലഭിക്കും. എന്നാൽ നിങ്ങളുടെ ജോലിഭാരം കൊണ്ട് മാനസികമായും ശാരീരികമായും അസ്വസ്ഥതകൾ അനുഭവപ്പെടാനുള്ള സാധ്യത കാണുന്നു.  

6 /12

 കന്നി: വിദേശത്ത് ജോലി ചെയ്യുന്നവരെ സംബന്ധിച്ച് ഇന്ന് പ്രതിസന്ധികളുടെ ദിനമാണ്. കലാരം​ഗത്ത് പ്രവർത്തിക്കുന്നവർ‍ ആണെങ്കിൽ ഇന്ന് പൊതുവിൽ അത്ര നല്ല ദിവസമായിരിക്കില്ല. പിതാവിനും ആ സ്ഥാനം നൽകുന്ന മറ്റുള്ളവർക്കും ഇന്ന പലവിധത്തിലുള്ള രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കാണുന്നു. ശത്രുക്കളിൽ നിന്നുള്ള ഉപദ്രവം വർദ്ധിക്കും. മം​ഗള കാര്യങ്ങളിൽ പങ്കെടുക്കും. .

7 /12

തുലാം: വിദേശത്ത് ജോലിക്ക് ശ്രമിക്കുന്നവർക്ക് ഇന്ന് അതിനുള്ള വഴികൾ തുറന്നു ലഭിക്കാനുള്ള സാധ്യത കാണുന്നു. സ്ത്രീകളെ സംബന്ധിച്ച് ഇന്ന് നിങ്ങളുടെ ജോലിയിൽ പ്രശംസ ലഭിക്കും. തന്മൂലം സ്ഥാനക്കയറ്റം ഉണ്ടാകാനുളള സാധ്യത കാണുന്നു. നിങ്ങളുടെ സന്താനങ്ങളുമായി ഇന്ന് തർക്കം ഉണ്ടാകാനുള്ള സാധ്യത. സ്വത്ത് സംബന്ധമായ എന്തെങ്കിലും കേസോ തർക്കങ്ങളോ നിലനിൽക്കുന്നുണ്ടെങ്കിൽ ഇന്ന് നിങ്ങൾക്ക് പ്രതികൂലമായാണ് ബാധിക്കുക.  

8 /12

വൃശ്ചികം: സാമ്പത്തിക ഇടപാടുകളിൽ ഏർപ്പെടുമ്പോൾ വളരെ സൂക്ഷിച്ച് മാത്രം കൈകാര്യം ചെയ്യുക, കാരണം ഇന്നത്തെ ദിവസം നിങ്ങൾക്ക് വലിയ രീതിയിലുള്ള ധനനഷ്ടമുണ്ടാകാനുള്ള സാധ്യത കാണുന്നു. പൊതുപ്രവർത്തകനാണ് നിങ്ങളെങ്കിൽ ഇന്നത്തെ ദിവസം നിങ്ങളുടെ വ്യക്തിത്വത്തെ ഹനിക്കുന്ന തരത്തിലുള്ള എന്തെങ്കിലും ഒരു സംഭവം ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. വേണ്ടപ്പെട്ടവരുമായി അഭിപ്രായവ്യത്യാസം ഉണ്ടാകും. എന്നാൽ ഇവയെല്ലാം തന്നെ നിങ്ങളുടെ മുൻകോപം കാരണമായിരിക്കും സംഭവിക്കുക. അതുകൊണ്ട് മുൻകോപിയാണെങ്കിൽ അത് നിയന്ത്രിക്കുക.  

9 /12

ധനു: സംസാരിക്കുമ്പോൾ ഇന്ന് വളരെയധികം ശ്രദ്ധ വേണം. കാരണം നിങ്ങളുടെ വാക്കുകൾ മൂലം ആർക്കെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടാകാനുള്ളതോ അല്ലെങ്കിൽ മനസ്സിന് വിഷമം ഉണ്ടാകാനുള്ളതോ ആയ സാധ്യത കാണുന്നു. മാത്രമല്ല നിങ്ങളുടെ ചില വാക്കുകൾ നിങ്ങൾക്ക് തന്നെ എതിരാകാനുള്ള സാധ്യതയും കാണുന്നു. സാമ്പത്തികമായ അധികം ചിലവുകളും ശാരീരികമായ അസ്വസ്ഥകളും ഉണ്ടാകും. വേണ്ടപ്പെട്ടവരിൽ നിന്നും പിന്തുണ ലഭിക്കും.  

10 /12

മകരം: കാർഷിക മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഇന്ന് സാമ്പത്തിക നഷ്ടത്തിനുള്ള സാധ്യത കാണുന്നു. രാഷ്ട്രീയപ്രവർത്തകർക്ക് ഇന്ന് നല്ല ദിവസമല്ല. അനാവശ്യമായി വിമർശനങ്ങൾ നേരിടേണ്ടി വന്നേക്കാം. ചില അനിഷ്ട സംഭവങ്ങൾ കാരണം നിങ്ങളുടെ ഉറക്കം നഷ്ടപ്പെടും. ഏതു കാര്യങ്ങൾ ചെയ്യുമ്പോഴും വളരെ ശ്രദ്ധയോടെ മാത്രം ചെയ്യുക.  

11 /12

കുംഭം: ശത്രുക്കളുടെ നീക്കം ഇന്ന് ശ്രദ്ധയോടെ നിരീക്ഷിക്കുക. കാരണം ഇന്ന് അവർ മൂലമുള്ള ബുദ്ധിമുട്ടുകൾ  വർദ്ധിക്കാൻ സാധ്യത കൂടുതലാണ്.   ഗൃഹാന്തരീക്ഷം പൊതുവിൽ നല്ലതായിരിക്കും. സന്താനങ്ങളും പങ്കാളിയുമായി  ഇന്ന് നല്ല സമയം ചിലവിടും.   

12 /12

മീനം: പ്രിയപ്പെട്ടവരുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകാനുള്ള സാധ്യത കാണുന്നു. കർഷകർക്ക് സാമ്പത്തികമായി നേട്ടം ഉണ്ടാകും. വിദേശത്ത് ജോലിക്ക് ശ്രമിക്കുന്നവരും പഠനത്തിനു ശ്രമിക്കുന്നവർക്ക് തടസ്സങ്ങൾ നേരിടും. സന്താനങ്ങളുടെ കാര്യത്തിൽ നല്ലതായാണ് കാണുന്നത്. സന്തോഷവും സമാധാനവും ഇന്ന് ഉണ്ടാകും. മാതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായതാണ് ഇത് സീ മലയാളം സ്ഥിരീകരിക്കുന്നില്ല)

You May Like

Sponsored by Taboola