Horoscope Today: ഈ രാശിക്കാർക്ക് ഇന്ന് കാര്യങ്ങൾ ശുഭകരമല്ല, നേട്ടങ്ങൾ ഇവർക്ക് മാത്രം; സമ്പൂർണ രാശിഫലം

ജ്യോതിഷത്തിൽ ആകെ പന്ത്രണ്ട് രാശികളുണ്ട്. ഓരോ രാശികൾക്കും അതിൻ്റേതായ സവിശേഷതകളുണ്ട്. ഇന്നത്തെ ദിവസം ഈ രാശിക്കാരിൽ പലർക്കും ​ഗുണകരമാകും. എന്നാൽ മറ്റ് ചിലർക്കാകട്ടെ ഇന്ന് അത്ര അനുകൂലമായ ദിവസമല്ല.

 

Today's horoscope in Malayalam 2024 May 2: മേടം, ഇടവം, മിഥുനം, കർക്കടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം എന്നീ ഓരോ രാശികൾക്കും ഇന്നത്തെ ദിവസം എങ്ങനെയായിരിക്കുമെന്ന് നോക്കാം. 

1 /12

മേടം: മേടം രാശിക്കാരെ സംബന്ധിച്ച് ഇന്നത്തെ ദിവസം സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടാൻ സാധ്യതയുണ്ട്. അതിനാൽ പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് നല്ലത് പോലെ ചിന്തിക്കുക. രാജ്യത്തെ സേവിക്കുന്നവർക്ക് അംഗീകാരം ലഭിക്കാൻ ഇടയുണ്ട്. വിദ്യാർത്ഥികൾക്ക് അനുകൂലമായ ദിവസമാണ്. ഉന്നത വിദ്യാഭ്യാസത്തിനായുള്ള അഭിലാഷങ്ങൾ യാഥാർത്ഥ്യമാകും. തുടർച്ചയായുള്ള ജോലിയ്ക്കിടെ സ്വന്തം ആരോ​ഗ്യത്തിൽ ആവശ്യത്തിന് ശ്രദ്ധ കേന്ദ്രീകരിക്കണം.   

2 /12

ഇടവം: സ്വത്ത് സംബന്ധമായി നിലനിന്നിരുന്ന തർക്കങ്ങൾക്ക് ഇന്ന് പരിഹാരം കാണാൻ സാധ്യതയുണ്ട്. പ്രശ്നങ്ങൾ ഒഴിവാക്കാൻ ജോലിസ്ഥലത്തെ നിങ്ങളുടെ പെരുമാറ്റം ശ്രദ്ധിക്കുക. വഞ്ചനാപരമായ തന്ത്രങ്ങൾക്കെതിരെ ജാഗ്രത പാലിക്കുക. സാമ്പത്തികമായി നേരിട്ടിരുന്ന ബുദ്ധിമുട്ടുകൾക്ക് കാര്യമായ അയവുണ്ടാകാൻ സാധ്യതയില്ല. വായ്പാ തിരിച്ചടവ് മുടങ്ങിയേക്കും. ഭക്ഷണ കാര്യങ്ങളിൽ ശ്രദ്ധ വേണം.  

3 /12

മിഥുനം: ഇന്ന് ഈ രാശിക്കാർ സംരംഭങ്ങളിൽ നിന്ന് ലാഭം നേടാനുള്ള സാധ്യതയാണ് കാണുന്നത്. ഇത് സാമ്പത്തികമായി ഉയർച്ച നൽകും. മുതിർന്നവരുടെ ഉപദേശങ്ങൾ സ്വീകരിക്കുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ കരിയർ സാധ്യതകൾ വർദ്ധിപ്പിക്കും. രസകരമായ ഒരു വിനോദയാത്ര ആസ്വദിക്കാനുള്ള സാധ്യതയുണ്ട്. ആരോ​ഗ്യപരമായും മിഥുനം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്.    

4 /12

കർക്കടകം: ഏറ്റെടുത്ത പ്രോജക്ടുകൾ ഇന്ന് പൂർത്തീകരിക്കാൻ സാധിക്കും. ഇത് മറ്റുള്ളവരിൽ വിശ്വാസം വർധിപ്പിക്കും. സമൂഹത്തിൽ ബഹുമാനം വർധിക്കും. ചെറിയ ഇടവേളകൾ എടുത്ത് ജോലി സമ്മർദ്ദം നിയന്ത്രിക്കാൻ ശ്രമിക്കും. വ്യായാമ ചെയ്യുന്നത് ആരോ​ഗ്യപരമായി പോസിറ്റീവിറ്റി നൽകും. ചില കുടുംബാം​ഗങ്ങളിൽ നിന്ന് മോശം അനുഭവം ഉണ്ടായേക്കാം. പ്രിയപ്പെട്ടവർക്കൊപ്പം ചെറിയ യാത്രകൾ നടത്താനുള്ള സാധ്യതയുണ്ട്.   

5 /12

ചിങ്ങം: ഈ രാശിക്കാർ ഇന്നത്തെ ദിവസം അനാവശ്യമായ ചെലവുകൾ വെട്ടിക്കുറക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. സാമ്പത്തികമായി സ്ഥിരത പുലർത്താൻ ശ്രമിക്കുക. ആരോഗ്യം സംരക്ഷിക്കുന്നതിന് ശ്രദ്ധ വേണം. ജോലി സ്ഥലത്ത് മതിപ്പുളവാക്കും. വീട്ടിലെ ഉത്തരവാദിത്തങ്ങൾ എളുപ്പത്തിൽ നിറവേറ്റും. വസ്തു വാങ്ങുന്നതുമായി ബന്ധപ്പെട്ട ആലോചനകളിൽ ഏർപ്പെടും.   

6 /12

കന്നി: നിങ്ങളുടെ ആശയങ്ങൾ പരിഗണിക്കാൻ മേലുദ്യോഗസ്ഥരെ പ്രേരിപ്പിക്കുന്നത് നല്ലതാണ്. കുടുംബത്തിലെ മുതിർന്നവരുടെ ആശങ്കകളെ കുറിച്ച് ശ്രദ്ധ വേണം. റോഡിലേയ്ക്ക് ഇറങ്ങുമ്പോൾ ജാഗ്രത പാലിക്കുക. തൊഴിലിലോ നിക്ഷേപത്തിലോ നേട്ടത്തിനായി ശ്രമം നടത്തും. വിദ്യാർത്ഥികൾ ഇന്ന് പഠന കാര്യങ്ങളിൽ മികവ് പുലർത്തും. ആവേശകരമായ ഒരു യാത്ര പ്രതീക്ഷിക്കാം. റിയൽ എസ്റ്റേറ്റ് മേഖലയിലുള്ളവരെ പോസിറ്റീവ് വാർത്തകൾ കാത്തിരിക്കുന്നു.  

7 /12

തുലാം: ഈ രാശിക്കാർക്ക് ഇന്ന് പഴയ പരിചയക്കാരിൽ നിന്ന് അപ്രതീക്ഷിത സന്ദർശനങ്ങൾ പ്രതീക്ഷിക്കാം. കോടതി വ്യവഹാരങ്ങളിൽ വിജയിക്കും. നിയമപരമായ കാര്യങ്ങൾ അനുകൂലമായി പരിഹരിക്കപ്പെടും. കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം ലഭിക്കും. കൈ വെയ്ക്കുന്ന മേഖലകളിൽ വിജയസാധ്യതയാണ് കാണുന്നത്. ആരോ​ഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തണം. ഭക്ഷണ കാര്യങ്ങളിൽ ജാ​ഗ്രത വേണം.   

8 /12

വൃശ്ചികം: അംഗീകാരങ്ങൾ മാത്രം ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങൾ പാടില്ല. ജോലിയിൽ ഇന്ന് പ്രതിസന്ധികൾ നേരിടാൻ സാധ്യതയുണ്ട്. നിശ്ചയദാർഢ്യത്തോടെ വെല്ലുവിളികളെ മറികടക്കുക. കുടുംബ തർക്കങ്ങൾ പരിഹരിക്കപ്പെടും. പുതിയ കാര്യങ്ങൾ പഠിക്കുന്നതിൽ ജാഗ്രത പാലിക്കുക. ഭക്ഷണ കാര്യങ്ങളിലെ ജാ​ഗ്രത ശാരീരികമായി പോസിറ്റീവിറ്റി നൽകും. ഇത് എല്ലാ വെല്ലുവിളികളെയും മറികടക്കാൻ സഹായിക്കും.  

9 /12

ധനു: ജോലിയിൽ ഉയർച്ചയാണ് ധനു രാശിക്കാരെ കാത്തിരിക്കുന്നത്. ക്ഷമയും ഉത്സാഹവും സാഹചര്യങ്ങൾ മെച്ചപ്പെടുത്തും. ഓഫീസിൽ ബഹുമാനം വർധിക്കും. ജോലി സുഗമമായി മുന്നോട്ടു പോകും. മടി കൂടാതെ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ ശ്രമിക്കുക. ആവശ്യമുള്ള സമയങ്ങളിൽ കൂടെയുള്ളവരെ പിന്തുണയ്ക്കാൻ ശ്രമിക്കണം. ആരോഗ്യകരമായ ശീലങ്ങൾ നിലനിർത്തണം.   

10 /12

മകരം: അമിത ജോലി ഭാരം കാരണം ഓഫീസിൽ ക്ഷീണം അനുഭവപ്പെടാൻ സാധ്യതയുണ്ട്. നിങ്ങളുടെ പങ്കാളിയുമായി ആശയവിനിമയം നടത്തുക. സർഗ്ഗാത്മക മേഖലകളിൽ നിന്ന് സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. ഷോപ്പിംഗ് നടത്തുമ്പോൾ വിലപേശലുകൾ നടത്താൻ മറക്കരുത്. റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്. അനുകൂലമായ വസ്തു ഇടപാടുകൾ കാത്തിരിക്കുന്നു.  

11 /12

കുംഭം: കുംഭം രാശിക്കാർക്ക് ഇന്ന് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ പ്രതീക്ഷിക്കാം. പഴയ സുഹൃത്തുക്കളുമായി വീണ്ടും ആശയ വിനിമയത്തിനുള്ള സാധ്യതയുണ്ട്. ജോലി സംബന്ധമായ യാത്രകൾ നടത്തിയേക്കും. പതിവ് ആരോഗ്യ പരിശോധനകൾക്ക് മുൻഗണന നൽകും. എല്ലാ കാര്യങ്ങളും എളുപ്പത്തിൽ പൂർത്തിയാക്കാനുള്ള ശ്രമങ്ങളുണ്ടാകും. ഇവ ഫലം കാണുകയും ചെയ്യും.   

12 /12

മീനം: നിർദ്ദേശങ്ങൾ അവതരിപ്പിക്കുന്നതിന് മുമ്പ് മേലുദ്യോഗസ്ഥരിൽ വിശ്വാസം വളർത്തിയെടുക്കാൻ ശ്രമിക്കണം. ജോലി സ്ഥലത്ത് പ്രതിസന്ധിയുണ്ടാകാനുള്ള എല്ലാ സാധ്യതയുമുണ്ട്. ഈ വെല്ലുവിളികളെ ധൈര്യത്തോടെ സ്വീകരിക്കുക. അക്കാദമിക് ജോലികളിൽ സഹായം തേടുക. കുടുംബ യോഗങ്ങൾ ആസ്വദിക്കുക. വസ്തു ഇടപാടുകൾ നടത്താൻ സാധ്യതയുണ്ട്. പ്രിയപ്പെട്ടവർക്കൊപ്പം യാത്രകൾ ചെയ്യുന്നത് മാനസികമായി സമാധാനം നൽകും.      (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola