പ്രതിഭ ഉണ്ടായിട്ടും ഇന്ത്യന്‍ ടീമില്‍ ഇടയ്ക്ക് മാത്രം പ്രത്യക്ഷപ്പെട്ടിരുന്ന താരമാണ് മലയാളികളുടെ സ്വന്തം സഞ്ജു സാംസണ്‍. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ സ്ഥാനം നേടാന്‍ കടമ്പകള്‍ ഏറെയാണ്. ഇഷാന്‍ കിഷനും കെ.എല്‍ രാഹുലും ഉള്‍പ്പെടെയുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍മാരാണ് എന്നും സഞ്ജുവിന് മുന്നില്‍ വിലങ്ങു തടിയായി നില്‍ക്കാറുള്ളത്.
ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുക്കാറുള്ള സഞ്ജു തനിയ്ക്ക് ഇന്ത്യന്‍ ടീമില്‍ ലഭിച്ച അവസരങ്ങള്‍ പരമാവധി മുതലെടുക്കാറുണ്ടെങ്കിലും പലപ്പോഴും സെലക്ടര്‍മാര്‍ മുഖം തിരിച്ചിരുന്നു. പലപ്പോഴും ടി20, ഏകദിന ടീമുകളിലേയ്ക്ക് എത്തുമ്പോള്‍ സഞ്ജുവിനേക്കാളേറെ സെലക്ടര്‍മാര്‍ മുന്‍ഗണന കൊടുത്തത് സൂര്യകുമാര്‍ യാദവിനായിരുന്നു എന്ന് വ്യക്തമാണ്. എന്നാല്‍ ഇനിയാണ് സഞ്ജു സാംസണിന്റെ രാശി തെളിയാന്‍ പോകുന്നതെന്ന് പ്രമുഖ ബംഗാളി മാധ്യമമായ ആനന്ദ ബസാര്‍ പത്രിക റിപ്പോര്‍ട്ട് ചെയ്യുന്നു.
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയ്ക്ക് തൊട്ടുമുമ്പ് വിശ്രമം വേണമെന്ന് ആവശ്യപ്പെട്ട യുവതാരം ഇഷാന്‍ കിഷന്‍ ദുബായില്‍ സഹോദന്റെ ബര്‍ത്ത്‌ഡേ പാര്‍ട്ടിയില്‍ പങ്കെടുക്കുകയും ഒരു ടിവി ഗെയിം ഷോയില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. ഇത് സെലക്ടര്‍മാരെ ചൊടിപ്പിച്ചെന്നാണ് വിവരം. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ വ്യക്തിപരമായ കാരണങ്ങള്‍ പറഞ്ഞ് നാട്ടിലേയ്ക്ക് മടങ്ങിയ ഇഷാന്‍ കിഷനെ അഫ്ഗാനിസ്താനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല. ഇതോടെ സഞ്ജുവിന് വീണ്ടും നറുക്ക് വീഴുകയായിരുന്നു.
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ഏകദിനത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടിയതാണ് വീണ്ടും സഞ്ജുവിലേയ്ക്ക് സെലക്ടര്‍മാരുടെ ശ്രദ്ധ പതിയാന്‍ കാരണം. ഇനി വരാനിരിക്കുന്ന അഫ്ഗാനിസ്താന്‍ പരമ്പരയിലും ഐപിഎല്ലിലും സഞ്ജുവിന് ഫോം തുടരാനായാല്‍ ഇഷന്‍ കിഷന് കാര്യങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടാകും. എന്തായാലും സഞ്ജുവിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കാനാണ് സെലക്ടര്‍മാര്‍ തയ്യാറെടുക്കുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.