IND vs AFG : അഫ്ഗാനെതിരെ സഞ്ജുവിനെ പുറത്തിരുത്തി; ഇന്ത്യക്ക് ബോളിങ്

IND vs AFG 1st T20 : സഞ്ജു സാംസണിന് പകരം യുവതാരം ജിതേഷ് ശർമയെയാണ് പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്

Written by - Jenish Thomas | Last Updated : Jan 11, 2024, 07:12 PM IST
  • ജിതേഷ് ശർമയാണ് വിക്കറ്റ് കീപ്പർ
  • യശ്വസ്വി ജയ്സ്വാളും പ്ലേയിങ് ഇലവനിൽ ഇല്ല
IND vs AFG : അഫ്ഗാനെതിരെ സഞ്ജുവിനെ പുറത്തിരുത്തി; ഇന്ത്യക്ക് ബോളിങ്

IND vs AFG Mohali T20 : അഫ്ഗാനിസ്ഥാനെതിരെയുള്ള ട്വന്റി പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബോളിങ് തിരഞ്ഞെടുത്തു. മലയാളി താരം സഞ്ജു സാംസൺ ആദ്യ ഇലവനിൽ ഇല്ല. സഞ്ജുവിന് പകരം യുവതാരം ജിതേഷ് ശർമയ്ക്കാണ് വിക്കറ്റ് കീപ്പങ് ചുമതല നൽകിയിരിക്കുന്നത്. സ്ക്വാഡിൽ ഉണ്ടായിരുന്നു വിരാട് കോലിയും മകളുടെ പിറന്നാളിനെ തുടർന്ന് ഇന്നത്തെ മത്സരത്തിൽ നിന്നും വിട്ടുനിന്നു. മൊഹാലിയിൽ വെച്ചാണ് അഫ്ഗാനിസ്ഥാനെതിരെയുള്ള ആദ്യ മത്സരം. ഇന്ത്യൻ സമയം രാത്രി ഏഴ് മണിക്ക് മത്സരം ആരംഭിക്കും.

രോഹിത്തും ശുഭ്മാൻ ഗില്ലും ചേർന്നാണ് ഓപ്പണിങ്ങിന് ഇറങ്ങുക. ഇടംകൈയ്യൻ ബാറ്റർ യശ്വസ്വി ജയ്സ്വാളിനെ പുറത്തിരുത്തിയാണ് രോഹിത് ഗില്ലിന് ഓപ്പണിങ്ങിനുള്ള അവസരം നൽകിയിരിക്കുന്നത്. തിലക് വർമ്മയാണ് മൂന്നാമനായി ക്രീസിലെത്തുക. പിന്നാലെ ഓൾറൗണ്ട് താരം ശിവം ദൂബെ, ജിതേഷ് ശർമ, റിങ്കു സിങ്, അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ എന്നിങ്ങിനെയാണ് ഇന്ത്യയുടെ ബാറ്റിങ് നിര.

ALSO READ : IND vs AFG : ബെഞ്ചിലിരുന്ന് മടുത്തതുകൊണ്ട് സ്വയം ബ്രേക്കെടുത്തു; ബിസിസിഐക്ക് അതൃപ്തി, ഇഷാൻ ഔട്ട് സഞ്ജു ഇൻ

അവേശ് ഖാനെ പുറത്തിരുത്തി മുകേഷ് കുമാറിനാണ് രണ്ടാം പേസറായി ചുമതല നൽകിയിരിക്കുന്നത്.  ഇടംകൈയ്യൻ പേസർ അർഷ്ദീപ് സിങ്ങാണ് ഓൺറൗണ്ട് താരം ശിവം ദൂബെയും പേസ് നിരയിൽ ഉണ്ട്. രവി ബിശ്നോയ, അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ എന്നിവർ സ്പിൻ കൈകാര്യം ചെയ്യും.

ഇന്ത്യയുടെ പ്ലേയിങ് ഇലവൻ - രോഹിത് ശർമ, ശുഭ്മാൻ ഗിൽ, തിലക് വർമ, ശിവം ദൂബെ, ജിതേഷ് ശർമ, റിങ്കു സിങ്, അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, രവി ബിഷ്നോയി, അർഷ്ദീപ് സിങ്, മുകേഷ കുമാർ

അഫ്ഗാനിസ്ഥാന്റെ പ്ലേയിങ് ഇലവൻ - റഹ്മനുള്ള ഗുർബാസ്, ഇബ്രാഹിം സദ്രാൻ, റഹ്മത് ഷാ, അസ്മത്തുള്ള ഒമർസായി, നജിബുള്ള സദ്രാൻ, മുഹമ്മദ് നബി, കരീം ജനത്, ഗുൽബാദിൻ നെയ്ബ്, ഫസൽഹഖ് ഫറൂഖി, നവീൻ-ഉൾ-ഹഖ്, മുജീബ്-ഉർ-റഹ്മാൻ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News