New Zealand women's team: കിവീസ് വനിതാ ടീമിന് ബോംബ് ഭീഷണി, സുരക്ഷ വർധിപ്പിച്ചു

ന്യൂസിലൻഡ് പുരുഷ ടീം സുരക്ഷാ ഭീഷണിയെ തുടർന്ന് പാകിസ്ഥാൻ പര്യടനത്തിൽനിന്ന് പിൻമാറിയതിനു പിന്നാലെയാണ് വനിത ടീമിനും ഭീഷണി സന്ദേശം ലഭിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Sep 21, 2021, 10:24 AM IST
  • ഇം​ഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിനായി കിവീസ് വനിതകൾ ഇപ്പോൾ ലെസ്റ്ററിലാണുള്ളത്.
  • ടീം താമസിക്കുന്ന ഹോട്ടലിൽ ബോംബ് സ്ഥാപിക്കുമെന്ന സന്ദേശമാണ് ലഭിച്ചതെന്നാണ് സൂചന.
  • ഇവർ നാട്ടിലേക്ക് മടങ്ങുന്ന വിമാനത്തിൽ ബോംബ് വയ്ക്കുമെന്നും ഭീഷണിയുണ്ട്.
  • മുൻകരുതൽ നടപടിയായി ടീമിന്റെ സുരക്ഷ വർധിപ്പിച്ചതായി ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു.
New Zealand women's team: കിവീസ് വനിതാ ടീമിന് ബോംബ് ഭീഷണി, സുരക്ഷ വർധിപ്പിച്ചു

ലണ്ടൻ: ന്യൂസിലൻഡിന്റെ വനിതാ ക്രിക്കറ്റ് ടീമിന് (New Zealand womens cricket team) ബോംബ് ഭീഷണി (Bomb Threat). ഇംഗ്ലണ്ടിൽ (England) പര്യടനം നടത്തുന്ന ന്യൂസിലൻഡ് വനിതാ ടീമിനാണ് അജ്ഞാതരുടെ ഭീഷണി സന്ദേശം ലഭിച്ചത്. ന്യൂസിലൻഡ് പുരുഷ ടീം സുരക്ഷാ ഭീഷണിയെ തുടർന്ന് പാകിസ്ഥാൻ പര്യടനത്തിൽനിന്ന് പിൻമാറിയതിനു പിന്നാലെയാണ് വനിത ടീമിനും ഭീഷണി സന്ദേശം ലഭിച്ചത്. ഭീഷണി സന്ദേശം ലഭിച്ചതായി ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ് (New Zealand Cricket Board) സ്ഥിരീകരിച്ചിട്ടുണ്ട്.

ഇം​ഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിനായി കിവീസ് വനിതകൾ ഇപ്പോൾ ലെസ്റ്ററിലാണുള്ളത്. ടീം താമസിക്കുന്ന ഹോട്ടലിൽ ബോംബ് സ്ഥാപിക്കുമെന്ന സന്ദേശമാണ് ലഭിച്ചതെന്നാണ് സൂചന. ഇവർ നാട്ടിലേക്ക് മടങ്ങുന്ന വിമാനത്തിൽ ബോംബ് വയ്ക്കുമെന്നും ഭീഷണിയുണ്ട്. അതേസമയം, ഇന്ന് നടക്കേണ്ട മത്സരവുമായി മുന്നോട്ടു പോകുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

Also Read:  IPL 2021 RCB vs KKR : നിസ്സഹായരായി കോലിയും സംഘവും, പത്ത് ഓവറിൽ മത്സരം അവസാനിപ്പിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

മുൻകരുതൽ നടപടിയായി ടീമിന്റെ സുരക്ഷ വർധിപ്പിച്ചതായി ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. ഭീഷണിയെ തുടർന്ന് ടീമിന്റെ പരിശീലനം മാറ്റിയെന്ന വാർത്തകൾ തെറ്റാണ്. യാത്രാ ദിവസമായതിനാൽ തിങ്കളാഴ്ച പരിശീലനം നടത്താൻ തീരുമാനിച്ചിരുന്നില്ലെന്നും ബോർഡ് ഔദ്യോ​ഗിക പ്രസ്താവനയിൽ പറഞ്ഞു.

Also Read: Santhosh Trophy 2021 : സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് മത്സരങ്ങൾ കേരളത്തിൽ നടക്കും, മഞ്ചേരി പയ്യനാട് സ്‌റ്റേഡിയം ഫൈനൽ വേദി

‘ന്യൂസിലൻഡ് വനിതാ ടീം ലെസ്റ്ററിലെത്തിയിട്ടുണ്ട്. മുൻകരുതലെന്ന നിലയിൽ അവർക്കുള്ള സുരക്ഷ വർധിപ്പിച്ചു. ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് ടീമിന്റെ പരിശീലനം ഉപേക്ഷിച്ചെന്ന തരത്തിലുള്ള സന്ദേശങ്ങൾ വ്യാജമാണ്. യാത്രാക്ഷീണം നിമിത്തമാണ് അവർ തിങ്കളാഴ്ച പരിശീലനത്തിന് ഇറങ്ങാതിരുന്നത്. ഈ വിഷയത്തെക്കുറിച്ച് ന്യൂസിലൻഡ് ബോർഡ് ഇനിയും പ്രതികരിക്കുന്നതായിരിക്കില്ല’ – പ്രസ്താവനയിൽ പറയുന്നു.

Also Read: IPL 2021 CSK vs MI : ഇന്ത്യയിലെ തോൽവിക്ക് ദുബൈയിൽ മറുപടി നൽകി തലയും കൂട്ടരും, മുംബൈക്കെതിരെ ചെന്നൈക്ക് 20 റൺസ് ജയം

നേരത്തെ സുരക്ഷ പ്രശ്നങ്ങളെ തുടർന്ന് ന്യൂസിലൻഡ് പുരുഷ ക്രിക്കറ്റ് ടീം പാകിസ്ഥാൻ (Pakistan) പര്യടനം റദ്ദാക്കി മടങ്ങിയിരുന്നു. ആദ്യ മത്സരത്തിന് തൊട്ടുമുൻപാണ് സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടികാട്ടി ന്യൂസിലൻഡ് (New Zealand) പിന്മാറിയത്. ഇതിന് പിന്നാലെ ഒക്ടോബറിൽ പാകിസ്ഥാൻ പര്യടനത്തിന് വരാനുള്ള തീരുമാനം ഇം​ഗ്ലണ്ട് (England) റദ്ദാക്കിയിരുന്നു. പുരുഷ, വനിത ടീമുകളുടെ പര്യടനമാണ് ഉപേക്ഷിച്ചത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News