T20 WC: ടി20 ലോകകപ്പിന് ഇനി വെറും 30 ദിനങ്ങൾ മാത്രം; ടീം ഇന്ത്യയുടെ മാച്ച് ഷെഡ്യൂൾ ഇങ്ങനെ

India's T20 World Cup 2024 schedule: ഫോമിലല്ലാതിരുന്നിട്ടും ശുഭ്മാൻ ഗില്ലിനെയും ഹാർദ്ദിക് പാണ്ഡ്യയെയും 15 അംഗ ടീമിൽ ഉൾപ്പെടുത്തിയത് വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. 

Written by - Zee Malayalam News Desk | Last Updated : May 2, 2024, 02:39 PM IST
  • 15 അംഗ ഇന്ത്യൻ ടീമിനെ കഴിഞ്ഞ ദിവസം ബിസിസിഐ പ്രഖ്യാപിച്ചിരുന്നു.
  • ഐപിഎല്ലിലെ പ്രകടനത്തിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു ടീം സെലക്ഷൻ.
  • മലയാളി താരം സഞ്ജു സാംസൺ ലോകകപ്പ് ടീമിൽ ഇടംനേടി എന്നതായിരുന്നു സവിശേഷത.
T20 WC: ടി20 ലോകകപ്പിന് ഇനി വെറും 30 ദിനങ്ങൾ മാത്രം; ടീം ഇന്ത്യയുടെ മാച്ച് ഷെഡ്യൂൾ ഇങ്ങനെ

ഈ വർഷത്തെ ടി20 ലോകകപ്പിന് തിരിതെളിയാൻ ഇനി വെറും ഒരു മാസം മാത്രം. ജൂൺ 2നാണ് ഉദ്ഘാടന മത്സരം നടക്കുക. ജൂൺ 5നാണ് ഇന്ത്യയുടെ ആദ്യ മത്സരം. അയർലണ്ടാണ് ഇന്ത്യയുടെ എതിരാളികൾ. 

ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ കഴിഞ്ഞ ദിവസം ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. നിലവിൽ പുരോഗമിക്കുന്ന ഐപിഎല്ലിലെ പ്രകടനത്തിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു ടീം സെലക്ഷൻ. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാളി താരം സഞ്ജു സാംസൺ ലോകകപ്പ് ടീമിൽ ഇടംനേടി എന്നതായിരുന്നു പ്രധാന സവിശേഷത. എന്നാൽ, തകർപ്പൻ ഫോമിലുള്ള കെ.എൽ രാഹുൽ, റിങ്കു സിംഗ് എന്നിവരെ ടീമിലേയ്ക്ക് പരിഗണിക്കാതിരുന്നതും ഫോമിലല്ലാതിരുന്നിട്ടും ശുഭ്മാൻ ഗില്ലിനെ റിസർവ് താരമായി ഉൾപ്പെടുത്തിയതും വിമർശനങ്ങൾക്ക് കാരണമായി മാറി. ഫോമില്ലാതെ കഷ്ടപ്പെടുന്ന ഹാർദ്ദിക് പാണ്ഡ്യ വൈസ് ക്യാപ്റ്റനായി ടീമിലെത്തിയതും മറ്റ് താരങ്ങളുടെ ആരാധകരെ നിരാശപ്പെടുത്തി. 

ALSO READ: കൊടും ചൂട്; സംസ്ഥാനത്ത് കായിക മത്സരങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി

ഐപിഎല്ലിൽ മികച്ച പ്രകടനം പുറത്തെടുക്കുന്ന സ്പിന്നർ യുസ്‌വേന്ദ്ര ചഹലിന് ലോകകപ്പ് ടീമിൽ ഇടം ലഭിച്ചു. കുൽദീപ് യാദവ്, അക്ഷർ പട്ടേൽ, രവീന്ദ്ര ജഡേജ എന്നിവരും സ്പിന്നർമാരായി ടീമിലുണ്ട്. ജസ്പ്രീത് ബുംറ നേതൃത്വം നൽകുന്ന പേസ് പടയിൽ മുഹമ്മദ് സിറാജും അർഷ്ദീപ് സിംഗുമുണ്ട്. 

ഇന്ത്യയുടെ മാച്ച് ഷെഡ്യൂൾ - തീയതി, എതിരാളി എന്ന ക്രമത്തിൽ

ജൂൺ 5: ഇന്ത്യ vs അയർലണ്ട് 

ജൂൺ 9: ഇന്ത്യ vs പാകിസ്താൻ 

ജൂൺ 12: ഇന്ത്യ vs യുഎസ്എ

ജൂൺ 15: ഇന്ത്യ vs കാനഡ 

ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ഇന്ത്യൻ സമയം രാത്രി 8 മണിയ്ക്കാണ് ക്രമീകരിച്ചിരിക്കുന്നത്. ഇന്ത്യ സൂപ്പർ 8 റൗണ്ടിൽ പ്രവേശിച്ചാൽ ജൂൺ 20, 22, 24 എന്നീ തീയതികളിലാകും നടക്കുക. 

ലോകകപ്പിനുള്ള ഇന്ത്യൻ ടീം 

രോഹിത് ശർമ്മ (C), യശശ്വി ജയ്‌സ്വാൾ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്. ഋഷഭ് പന്ത് (WK), സഞ്ജു സാംസൺ (WK), ഹാർദിക് പാണ്ഡ്യ (vc), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചാഹൽ. അർഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

ട്രാവലിംഗ് റിസർവ്: ശുഭ്മാൻ ഗിൽ, റിങ്കു സിംഗ്, ഖലീൽ അഹമ്മദ്, അവേഷ് ഖാൻ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News