നിരത്തുകൾ വാഴാൻ അവൻ എത്തുന്നു; ആർഎക്സ് 100 വീണ്ടും വിപണിയിലേക്ക്

ജപ്പാനില്‍ നിന്ന് ഇറക്കുമതി ചെയ്ത്, ഇന്ത്യയില്‍ അസംബിള്‍ ചെയ്തായിരുന്നു ആദ്യകാലത്ത് വില്‍പന

Written by - ഗോവിന്ദ് ആരോമൽ | Last Updated : Dec 16, 2022, 03:24 PM IST
  • ഇതിഹാസ ടുവീലറിന്റെ തിരിച്ചു വരവിന്റെ സൂചന നൽകിയിരിക്കുകയാണ് യമഹ ഇന്ത്യ
  • 1996 മാര്‍ച്ചില്‍ ആര്‍എക്‌സ് 100 ന്റെ ഉൽപാദനം യമഹ ഇന്ത്യയിൽ അവസാനിപ്പിക്കുകയായിരുന്നു
  • നിരത്തുകളിൽ നിന്ന് പിൻവാങ്ങി 26 വർഷങ്ങള്‍ പിന്നിട്ടെങ്കിലും ഇന്നും ആർഎക്സ് 100 ന് ആരാധകർ ഏറെയാണ്
നിരത്തുകൾ വാഴാൻ അവൻ എത്തുന്നു; ആർഎക്സ് 100 വീണ്ടും വിപണിയിലേക്ക്

ബൈക്ക് പ്രേമികളെ നിങ്ങൾക്കൊരു സന്തോഷവാർത്ത എണ്‍പതുകളുടേയും തൊണ്ണൂറുകളുടേയും യുവഹൃദയങ്ങയളുടെ ആവേശമായ യമഹ ആര്‍എക്‌സ് 100 നിരത്തുകളിലേക്ക് വീണ്ടുമെത്തുന്നു.ഇതിഹാസ ടുവീലറിന്റെ തിരിച്ചു വരവിന്റെ സൂചന നൽകിയിരിക്കുകയാണ് യമഹ ഇന്ത്യ. ചെറിയ എന്‍ജിന്‍ ബൈക്കുകള്‍ക്ക് ഇന്ത്യന്‍ വിപണിയിലുള്ള പ്രാധാന്യം മനസിലാക്കിയാണ് യമഹ പുറത്തിറക്കിയ ആര്‍എക്‌സ് 100 പെട്ടെന്നു തന്നെ ഇന്ത്യയിൽ ഹിറ്റായി മാറിയത്. ജപ്പാനില്‍ നിന്ന് ഇറക്കുമതി ചെയ്ത്, ഇന്ത്യയില്‍ അസംബിള്‍ ചെയ്തായിരുന്നു ആദ്യകാലത്ത് വില്‍പന.

എന്നാൽ ഇന്ത്യയിൽ മലിനീകരണനിയന്ത്രണ നിയമങ്ങള്‍ കര്‍ശനമാക്കിയത് ടൂ സ്‌ട്രോക്ക് എന്‍ജിനുള്ള ആര്‍എക്‌സ് മോഡലുകള്‍ക്ക് തിരിച്ചടിയാവുകയായിരുന്നു. ഇതേ തുടര്‍ന്ന് 1996 മാര്‍ച്ചില്‍ ആര്‍എക്‌സ് 100 ന്റെ ഉൽപാദനം യമഹ ഇന്ത്യയിൽ അവസാനിപ്പിക്കുകയായിരുന്നു. നിരത്തുകളിൽ നിന്ന് പിൻവാങ്ങി 26 വർഷങ്ങള്‍ പിന്നിട്ടെങ്കിലും ഇന്നും ആർഎക്സ് 100 ന് ആരാധകർ ഏറെയാണ് നാൾക്കുനാൾ വർദ്ധിക്കുകയാമെന്ന് പറഞ്ഞാലും തെറ്റില്ല.അതുകൊണ്ട് ആർഎക്സ് 100 പ്രേമികൾക്ക് സന്തോഷ വാർത്ത നൽകിക്കൊണ്ടാണ് യമഹ ആർഎക്സ് മോഡലുമായി തിരിച്ചെത്താൻ പോകുന്നത്. യമഹ ഇന്ത്യയുടെ മേധാവി ഒരു ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ബൈക്ക് തിരിച്ചെത്തുന്ന സൂചനകൾ നൽകിയത്.

ആർഎക്സ് 100 ന്റെ പെർഫോമൻസ്, സൗണ്ട്, ഡിസൈൻ, യമഹ എന്ന ബ്രാന്‍റിന്‍റെ വിശ്വാസ്യത എന്നിവയായിരുന്നു ആർഎക്സ് 100ന്റെ പ്ലസ് പോയിന്റ്. ആർഎക്സിനെ  തിരിച്ചു കൊണ്ടുവരുമ്പോൾ ഐതിഹാസിക മോഡലിന് ചേരുന്ന വിധമായിരിക്കും ഡിസൈൻ. നൂറ് സിസി എൻജിന് പകരം ശേഷി കൂടിയ എൻജിനായിരിക്കും പുതിയ ബൈക്കിൽ ഉണ്ടാവുക എന്ന് യമഹ ഇന്ത്യ മേധാവി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News