പ്രമേഹവും കൊളസ്ട്രോളും കുറയ്ക്കാൻ ഈ പഴം സൂപ്പറാ...!
പ്രമേഹവും കൊളസ്ട്രോളും കുറയ്ക്കാൻ അവാക്കാഡോ നല്ലതാണെന്നാണ് പഠനത്തിൽ പറയുന്നത്
അവാക്കാഡോയിൽ കാണപ്പെടുന്ന നാരുകളുടെയും അപൂരിത കൊഴുപ്പും പ്രമേഹ സാധ്യത കുറയ്ക്കുന്നതിൽ പ്രധാന പങ്കാണ് വഹിക്കുന്നതെന്നാണ് വിദഗ്ധർ പറയുന്നത്.
ഇക്കാര്യം അക്കാഡമി ഓഫ് ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്സ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് പറയുന്നത്.
അവാക്കാഡോ കഴിക്കുന്ന സ്ത്രീകൾക്ക് പ്രമേഹം വരാനുള്ള സാധ്യത വളരെ കുറവാണ്. അവാക്കാഡോയിൽ ധാരാളം വിറ്റാമിനുകളും ധാതുക്കളും ഫൈറ്റോ ന്യൂട്രിയൻ്റുകളും അടങ്ങിയിട്ടുണ്ട്. നാരുകളുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കും
ഭക്ഷണം കഴിച്ചതിനുശേഷം അവാക്കാഡോ കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിൻ്റെ ദ്രുതഗതിയിലുള്ള വർദ്ധനവ് തടയുന്നതായും ആരോഗ്യ വിദഗ്ധർ പറയുന്നുണ്ട്.
പ്രമേഹവും ഹൃദ്രോഗവും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നാണ് പറയുന്നത്. അതിന് കാരണം അവയുടെ അപകട ഘടകങ്ങൾ സമാനമാണ് എന്നത് തന്നെയാണ്
അവാക്കാഡോയിൽ കാണപ്പെടുന്ന അപൂരിത കൊഴുപ്പും നാരുകളും നല്ല കൊളസ്ട്രോളിൻ്റെ അളവ് നിലനിർത്താൻ സഹായിക്കും. തുടർന്ന് ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
അവാക്കാഡോയിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ രക്തസമ്മർദ്ദത്തിന്റെ അളവ് നിലനിർത്തും.
അവാക്കാഡോയിൽ വിറ്റാമിൻ കെ, ഇ, സി, ബി അടങ്ങിയിട്ടുണ്ട്.