തൈരിനൊപ്പം കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ
പാൽ പുളിപ്പിച്ചാണ് തൈര് തയ്യാറാക്കുന്നത്. തൈരിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്.
എന്നാൽ, തൈരിനൊപ്പം ചില ഭക്ഷണങ്ങൾ കഴിക്കുന്നത് ദഹനപ്രശ്നങ്ങൾക്ക് കാരണമാകും.
എണ്ണമയമുള്ള ഭക്ഷണങ്ങൾ തൈരിനൊപ്പം കഴിക്കുന്നത് ദഹനപ്രക്രിയയെ തടസപ്പെടുത്തും.
സവാള ചൂട് വർധിപ്പിക്കുന്ന ഭക്ഷണമാണ്. ഇത് തൈരിനൊപ്പം ചേർത്ത് കഴിക്കുന്നത് ചിലപ്പോൾ ചർമ്മത്തിൽ അലർജിക്ക് കാരണമാകും.
തൈരിനൊപ്പം പാലും കുടിക്കുന്നത് നെഞ്ചെരിച്ചിൽ, അസിഡിറ്റി, വയറുവീർക്കൽ എന്നിവയ്ക്ക് കാരണമാകും.
മാമ്പഴം ശരീരത്തിൻറെ താപനില വർധിപ്പിക്കും. തൈര് ശരീരത്തെ തണുപ്പിക്കുന്ന ഭക്ഷണമാണ്. ഇവ ഒരുമിച്ച് കഴിക്കുന്നത് ദഹനപ്രശ്നങ്ങൾക്ക് കാരണമാകും.
തൈര് സസ്യാധിഷ്ഠിത പ്രോട്ടീനും മത്സ്യം മാംസാധിഷ്ഠിത പ്രോട്ടീനുമാണ്. ഇത് സംയോജിപ്പിച്ച് കഴിക്കുന്നത് വയറുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു.
പരിപ്പ് തൈരിനൊപ്പം കഴിക്കുന്നത് ദഹനവ്യവസ്ഥയെ തടസപ്പെടുത്തുകയും വയറിളക്കത്തിന് കാരണമാകുകയും ചെയ്യും.