Egg on Hair

നിരവധി ​ഗുണങ്ങൾ അടങ്ങിയ ഒന്നാണ് മുട്ട. പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ തുടങ്ങിയവയുടെ സമ്പന്നമായ ഉറവിടമാണ് മുട്ട. ശാരീരിക ആരോ​ഗ്യത്തിന് പുറമെ മുടിയുടെ ആരോ​ഗ്യത്തിനും പലരും മുട്ട ഉപയോ​ഗിക്കാറുണ്ട്.

';

പാർശ്വഫലങ്ങൾ

എന്നാൽ ​ഗുണങ്ങൾ പോലെ തന്നെ ഇതിന് ചില പോരായ്മകളും ഉണ്ട്.

';

ദുർ​ഗന്ധം

മുടിയിൽ മുട്ട ഉപയോഗിക്കുന്നവർ പറയുന്ന ഒരു പ്രശ്നമാണ് ഇതിന്റെ ​ഗന്ധം. വൃത്തിയായി കഴുകിയതിന് ശേഷവും ഇതിന്റെ ​ഗന്ധം മുടിയിൽ നിൽക്കും.

';

അലർജി

മുട്ട അലർജിയുള്ള വ്യക്തികൾ ഇത് മുടിയിൽ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം. കാരണം ഇത് അലർജിക് റിയാക്ഷൻ ഉണ്ടാക്കും. ചൊറിച്ചിൽ, ചുവപ്പ് അല്ലെങ്കിൽ ചുണങ്ങു എന്നിവ വന്നേക്കാം..

';

ടെക്‌സ്‌ചർ

മുട്ട ഉപയോ​ഗിച്ചതിന് ശേഷം ചിലർക്ക് അവരുടെ മുടിയുടെ ടെക്സ്ച്ചറിൽ വ്യത്യാസം വരാറുണ്ട്. അമിതമായി ഇത് ഉപയോ​ഗിക്കുന്നത് വരണ്ട മുടിക്ക് കാരണമായേക്കാം.

';

ശ്രദ്ധിക്കണം ഇവ

പാർശ്വഫലങ്ങൾ വരാതിരിക്കുന്നതിനായി ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

';

പാച്ച് ടെസ്റ്റ്

അലർജി പോലുള്ള പ്രശ്നങ്ങൾ ഉണ്ടോ എന്നറിയാൻ മുടിയിൽ മുട്ട ഉപയോ​ഗിക്കുന്നതിന് മുൻപ് പാച്ച് ടെസ്റ്റ് നടത്തുക.

';

ശുചിത്വം

സാൽമൊണല്ല സാധ്യത കുറയ്ക്കുന്നതിനായി പ്രത്യേക ശ്രദ്ധ വേണം. പഴകിയ മുട്ട ഉപയോ​ഗിക്കാതിരിക്കുക. കണ്ണിലും വായിലും പോകാതെ ശ്രദ്ധിക്കുക.

';

അമിതോപയോഗം

മുട്ടയുടെ അമിതോപയോഗം ഒഴിവാക്കാൻ ശ്രമിക്കുക. ഇത് മുടിയെ വരണ്ടതാക്കും.

';

നന്നായി കഴുകുക

മുട്ട ഉപയോ​ഗിച്ചതിന് ശേഷം മുടി നന്നായി കഴുകണം. അതിന്റെ അവശിഷ്ടങ്ങൾ മുടിയിൽ തങ്ങിനിൽക്കാതിരിക്കാൻ ശ്ര​ദ്ധിക്കുക.

';

VIEW ALL

Read Next Story