Summer

വേനൽക്കാലമായതിൽ പിന്നെ ശരീരം തണുപ്പിക്കാൻ ഓരോ വഴികൾ തേടുകയാണ് നാം എല്ലാം. എസി വാങ്ങുന്നവരുടെ എണ്ണവും കൂടി വരികയാണ്. ഇത്തവണ ചുട്ടുപൊള്ളുന്ന വെയിലും ചൂടുമാണ്.

';

ശ്രദ്ധ വേണം

മുതിർന്നവരെപ്പോലെ തന്നെ ശ്രദ്ധ കുട്ടികളിലും വേണം. വേനലവധി ആയതിനാൽ തന്നെ വീടുകളിൽ നിന്ന് പുറത്തു പോയി കളിക്കുന്നവരാണ് മിക്കവരും.

';

ഔഷധ സസ്യങ്ങൾ

കുട്ടികളുടെ ചർമ്മ സംരക്ഷണത്തിനും മറ്റുമായി നമ്മൾ ഏറെ കരുതൽ നൽകേണ്ടതുണ്ട്. ഇതിന് പ്രകൃതിദത്തമായ ഒരുപാട് വഴികൾ നമുക്ക് ലഭ്യമാണ്. ഭക്ഷ്യയോഗ്യമായ നിരവധി ഔഷധങ്ങൾ നമുക്ക് ചുറ്റും ഉണ്ട്. ഇത് കുട്ടികൾക്കും വളരെ നല്ലതാണ്.

';

ചർമ്മ സംരക്ഷണം

വേനൽക്കാലത്ത് മുതിർന്നവരെ അപേക്ഷിച്ച് കുട്ടികളിൽ സൂര്യതാപവും മറ്റും ഏൽക്കുന്നതിന് സാധ്യതകളേറെയാണ്. കുട്ടികളുടെ ശരീരത്തെയും ചർമ്മത്തെയും തണുപ്പിച്ച് അവരെ സംരക്ഷിക്കാൻ എന്തൊക്കെ ചെയ്യാമെന്ന് നോക്കാം..

';

ആര്യവേപ്പ്

ഇന്ത്യയിൽ സാധാരണയായി ലഭ്യമായിട്ടുള്ള ഒന്നാണ് ആര്യവേപ്പ് (Neem). ആൻറി ബാക്ടീരിയൽ, ആൻ്റിഫംഗൽ ഗുണങ്ങളുള്ള ഒരു സസ്യമാണിത്. കുളിക്കുന്ന വെള്ളത്തിൽ വേപ്പില ചേർത്ത് വെയിലത്ത് 30 മിനിറ്റോളം വയ്ക്കുന്നത് ബാക്ടീരിയ, ഫംഗസ് അണുബാധകളിൽ നിന്ന് കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ സഹായിക്കുന്നു.

';

കറ്റാർവാഴ

വേനൽക്കാലത്ത് ഉപയോ​ഗിക്കാൻ കഴിയുന്ന ഒരു സസ്യമാണ് കറ്റാർ വാഴ. ശരീരം തണുപ്പിക്കുന്നതിനും, ചർമ്മസംരക്ഷണത്തിനും അനുയോജ്യമായ സസ്യമാണിത്. ഇത് ചർമ്മത്തെ സൂര്യതാപത്തിൽ നിന്ന് സംരക്ഷിക്കുന്നു. കറ്റാർവാഴ ജ്യൂസ് കുട്ടികൾക്ക് നൽകാവുന്നതാണ്.

';

പുതിന

നമ്മുടെ അടുക്കളകളിൽ സാധാരണയായി കാണുന്നതാണ് പുതിന. പുതിനയിൽ ഫൈറ്റോ ന്യൂട്രിയൻ്റുകളും വൈറ്റമിൻ സിയും അടങ്ങിയിട്ടുണ്ട്. പുതിനയുടെ മെന്തോൾ ഘടകം ചർമ്മത്തിനും ശരീരം തണുപ്പിക്കുന്നതിനും ഉത്തമമാണ്. ഈ വേനൽക്കാലത്ത് പുതിന ചേർത്തുള്ള ജ്യൂസ് കുട്ടികൾക്ക് നൽകാം.

';

മല്ലി

മല്ലിയിലയിൽ ആൻ്റിഓക്‌സിഡൻ്റുകൾ ധാരാളമുണ്ട്. ശരീരതാപനില കുറയ്ക്കാനുള്ള ​ഗുണങ്ങൾ മല്ലിയിലയ്ക്കുണ്ട്. കഴിക്കുന്ന ഭക്ഷണങ്ങളിൽ മല്ലിയില ചേർക്കാവുന്നതാണ്.

';

വെള്ളം

നീർജ്ജലീകരണം തടയാൻ കുട്ടികൾക്ക് ആവശ്യത്തിന് വെള്ളം നൽകുക. ഫ്രഷ് ജ്യൂസുകളും നൽകാം.

';

VIEW ALL

Read Next Story