Jupiter Favorite Zodiac Sign: വ്യാഴ കൃപയാൽ ഇന്ന് ഇവർ മിന്നിത്തിളങ്ങും ഒപ്പം ധനനേട്ടവും!

Lucky Zodiac Signs: ഗ്രഹങ്ങളുടെ ഗുരുവെന്ന് അറിയപ്പെടുന്ന ഗ്രഹമാണ് വ്യാഴം.  അറിവ്, ജോലി, ധാർമ്മികത, ബഹുമാനം എന്നിവയുടെ ഘടകമായിട്ടാണ് വ്യാഴത്തെ കണക്കാക്കുന്നത്

Written by - Ajitha Kumari | Last Updated : May 16, 2024, 08:20 AM IST
  • ഗ്രഹങ്ങളുടെ ഗുരുവെന്ന് അറിയപ്പെടുന്ന ഗ്രഹമാണ് വ്യാഴം
  • ജാതകത്തിൽ വ്യാഴം ഉച്ച സ്ഥാനത്താണെങ്കിൽ അവർക്ക് ജീവിതത്തിൽ ഒന്നിനും ഒരു കുറവുമുണ്ടാകില്ല
Jupiter Favorite Zodiac Sign: വ്യാഴ കൃപയാൽ ഇന്ന് ഇവർ മിന്നിത്തിളങ്ങും ഒപ്പം ധനനേട്ടവും!

Devguru Brihaspati: ജാതകത്തിൽ വ്യാഴം ഉച്ച സ്ഥാനത്താണെങ്കിൽ അവർക്ക് ജീവിതത്തിൽ ഒന്നിനും ഒരു കുറവുമുണ്ടാകില്ല എന്നാണ് പറയുന്നത്. അറിവ്, ബുദ്ധി, പ്രശസ്തി, കീർത്തി, ബഹുമാനം എന്നിവയുടെ കാരകനാണ് ദേവഗുരു  വ്യാഴം. വ്യാഴത്തിന്റെ ചലനം  മന്ദഗതിയിലാണെങ്കിലും പ്രഭാവം വളരെ വേഗത്തിലാണ്.

Also Read: 12 വർഷത്തിന് ശേഷം ഗജലക്ഷ്മി യോഗം; ഈ രാശിക്കാർക്ക് ലഭിക്കും ഭാഗ്യാനുഭവങ്ങൾ, തൊട്ടതെല്ലാം പൊന്നാകും

 

അറിവ്, ബുദ്ധി, പ്രശസ്തി, കീർത്തി, ബഹുമാനം എന്നിവയുടെ കാരകനാണ് വ്യാഴം. വ്യഴത്തിന്റെ ചലനം  മന്ദഗതിയിലാണെങ്കിലും പ്രഭാവം വളരെ വേഗത്തിലാണ്. വ്യാഴത്തിന്റെ കൃപയില്ലാതെ ഒരു മനുഷ്യനും പുരോഗതി പ്രാപിക്കാനാകില്ല. ഗജകേസരി യോഗം, ഹൻസ് യോഗം മുതലായ ഐശ്വര്യ യോഗങ്ങൾ വ്യാഴത്തിന്റെ സഞ്ചാര മാറ്റത്തിലൂടെയാണ് രൂപപ്പെടുന്നത്.

Also Read: ആർമി ക്യാന്റീനിൽ സാധനങ്ങൾക്ക് ഇത്രയും വിലക്കുറവ് എങ്ങനെ? അറിയാം വാങ്ങുന്നതിനുള്ള പരിധികൾ

ജാതകത്തിൽ വ്യാഴം ശുഭ സ്ഥാനമുള്ളവർ സത്യസന്ധരും സമാധാന പ്രിയരുമായിരിക്കും.  ധനു, മീനം രാശികളുടെ അധിപനായിട്ടാണ് വ്യാഴത്തെ കണക്കാക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ വ്യാഴത്തിന്റെ പരമാവധി അനുഗ്രഹം ഈ രണ്ട് രാശിക്കാർക്കും ഉണ്ടാകും. ഈ രണ്ട് രാശികളും വ്യാഴത്തിന്റെ പ്രിയ രാശികളാണ്.

Also Read: 100 വർഷത്തിന് ശേഷം അപൂർവ്വ സംഗമം; ഈ രാശിക്കാരുടെ ഭാഗ്യം തെളിയും ലഭിക്കും വൻ സാമ്പത്തിക നേട്ടങ്ങൾ!

 

ആരുടെ ജാതകത്തിലാണോ വ്യാഴം നീച അല്ലെങ്കിൽ  ദുർബലമായ സ്ഥാനത്ത് നിൽക്കുന്നത് അവർക്ക് ഒരു കാര്യത്തിലും പരിഭ്രാന്തരാകേണ്ട കാര്യമില്ല.  ഇവർക്ക് വ്യാഴത്തിന്റെ കൃപ ലഭിക്കും. വ്യാഴം ബലഹീനതയുള്ളവർ വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കണം. ഈ ദിവസം മഞ്ഞ വസ്ത്രം ധരിക്കണം. വ്യാഴത്തെ ശക്തിപ്പെടുത്താൻ നിങ്ങൾ വ്യാഴ മന്ത്രം ചൊല്ലുക. കൂടാതെ കടലമാവ് കൊണ്ടുണ്ടാക്കിയ ലഡു വിതരണം ചെയ്യുന്നതും, തേൻ, മഞ്ഞ ധാന്യങ്ങൾ, മഞ്ഞ വസ്ത്രങ്ങൾ, മഞ്ഞ പൂക്കൾ, മഞ്ഞൾ, പുസ്തകങ്ങൾ, പുഷ്പം, സ്വർണ്ണം എന്നിവയും ദാനം ചെയ്യാം.

ധനു (sagittarius):  ധനു രാശിയുടെ അധിപനാണ് വ്യാഴം. ഈ രാശിക്കാർക്ക് വ്യാഴത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കും. വ്യാഴ കൃപയാൽ ഇവർക്ക് എപ്പോഴും അവരുടെ ജോലിയിൽ വളരെയധികം മുന്നേറ്റവും ഉയർന്ന സ്ഥാനവും ലഭിക്കും.  ഇതോടൊപ്പം ഈ രാശിചക്രത്തിലെ ബിസിനസുകാർ ബിസിനസിലും മികച്ച വിജയം നേടും.

Also Read: 45 ദിവസത്തിന് ശേഷം ശനി വക്രി; ഇവർക്ക് ലഭിക്കും വൻ പുരോഗതി ഒപ്പം കരിയറിൽ മികച്ച അവസരങ്ങളും

 

മീനം (Pisces):  വ്യാഴത്തിന്റെ പ്രിയപ്പെട്ട രാശികളിൽ ഒന്നാണ് മീനം. വ്യാഴത്തിന്റെ അനുഗ്രഹം അവർക്ക് എപ്പോഴും ഉണ്ടാകും. ഇക്കൂട്ടർ ഏതു ജോലിയിൽ ഏർപ്പെട്ടാലും അത് പൂർത്തിയാക്കുന്നതിൽ അവർ വിജയിക്കുന്നു. ഈ രാശിക്കാർ പ്രത്യേകിച്ചും ബിസിനസ്സിൽ വളരെയധികം ലാഭം നേടുന്നവരാണ്. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)  

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News