Surya Shukra Guru Yuti 2024: ശത വർഷങ്ങൾക്ക് ശേഷമുള്ള ഈ അപൂർവ്വ സംഗമത്തിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും.
Trigrahi Yog in May 2024: സൂര്യ-ശുക്ര-വ്യാഴ സംഗമത്താൽ മെയ് 19 മുതൽ ഈ രാശിക്കാർ തിളങ്ങും. ജ്യോതിഷമനുസരിച്ച് എല്ലാ ഗ്രഹങ്ങളും കൃത്യമായ സമയത്തു തന്നെ അവരുടെ രാശി മാറാറുണ്ട്.
1/9ജ്യോതിഷമനുസരിച്ച് എല്ലാ ഗ്രഹങ്ങളും കൃത്യമായ സമയത്തു തന്നെ അവരുടെ രാശി മാറാറുണ്ട് സൂര്യ-ശുക്ര-വ്യാഴ സംഗമത്താൽ മെയ് 19 മുതൽ ഈ രാശിക്കാർ തിളങ്ങും.
2/9ഇതിലൂടെ എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ വ്യത്യസ്ത ഫലങ്ങൾ ലഭിക്കും. ഒരേ രാശിയിൽ ഒന്നിൽക്കൂടുതൽ ഗ്രഹങ്ങൾ കൂടിച്ചേരുന്ന ഇത്തരം അപൂർവ യാദൃശ്ചികത വളരെ അപൂവ്വമായിട്ടാണ് സംഭവിക്കാറുള്ളത്.
3/9ഇപ്പോഴിതാ 100 വർഷങ്ങൾക്ക് ശേഷം വ്യാഴവും ശുക്രനും സൂര്യനും ഒരുമിച്ച്ക്കു ത്രിഗ്രഹി യോഗം സൃഷ്ടിക്കാൻ പോകുകയാണ്. മെയ് 19 മുതലാണ് ത്രിഗ്രഹി യോഗം ആരംഭിക്കുന്നത്.
4/9നിലവിൽ ഗ്രഹങ്ങളുടെ ഗുരു എന്നറിയപ്പെടുന്ന വ്യാഴം ഇടത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇപ്പോഴിതാ ഗ്രഹങ്ങളുടെ രാജാവായ സൂര്യനും ഇടവത്തിൽ പ്രവേശിച്ചു, ഇനി സമ്പത്തിൻ്റെയും ഐശ്വര്യത്തിൻ്റെയും അധിപനായ ശുക്രൻ മേയ് 19 ന് ഇടവ രാശിയിലെത്തും.
5/9ഈ മൂന്ന് ശക്തരായ ഗ്രഹങ്ങളും ഇടവ രാശിയിൽ ചേരുന്നതിലൂടെ വളരെ അപൂർവ്വമായ ത്രിഗ്രഹ യോഗം രൂപപ്പെടാൻ പോകുകയാണ്. ജ്യോതിഷികൾ പറയുന്നതനുസരിച്ച് ഇങ്ങനൊരു അപൂർവ്വ സംഗമം 100 വർഷത്തിന് ശേഷമാണ് രൂപപ്പെടുന്നത്.
6/9ഇത് മൂന്ന് രാശിക്കാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും. ഇവർക്ക് പെട്ടെന്നുള്ള സാമ്പത്തിക നേട്ടം മുതൽ സന്താനങ്ങളിൽ നിന്നും സന്തോഷ വാർത്തയും ലഭിക്കും. ആ രാശികൾ ഏതൊക്കെ അറിയാം...
7/9മിഥുനം (Gemini): സൂര്യ-വ്യാഴ-ശുക്ര സംഗമത്തിലൂടെ ഈ രാശിക്കാർക്ക് ശുഭ ഫലങ്ങൾ ലഭിക്കും. ഈ സമയം ജോലിയിലുള്ളവർക്ക് നല്ല ഇൻക്രിമെൻ്റും പ്രമോഷനും ലഭിക്കും. കുടുംബത്തിൽ മക്കളിൽ നിന്നും നല്ല വാർത്തകൾ കേൾക്കാണ് കഴിയും. ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന പല ജോലികളും പൂർത്തിയാകും.
8/9കുംഭം (Aquarius): സനാതന ധർമ്മത്തിൽ വിശ്വസിക്കുന്നവരുടെ അഭിപ്രായത്തിൽ കുംഭ രാശിക്കാർക്ക് സൂര്യൻ്റെ അനുഗ്രഹമുണ്ടാകും എന്നാണ്. ജോലിസ്ഥലത്ത് നിങ്ങളുടെ കഠിനാധ്വാനത്തിന് വിലമതിക്കും, പുതിയ ഉത്തരവാദിത്തം ലഭിച്ചേക്കാം, ബിസിനസ് ചെയ്യുന്നവർക്ക് പുതിയ ഡീലുകൾ ലഭിക്കാൻ സാധ്യത, ആരോഗ്യം നല്ലതായിരിക്കും, കുടുംബത്തോടൊപ്പം ഒരു യാത്രപോകാൻ യോഗമുണ്ടാകും.
9/9മേടം (Aries): ഇടവത്തിൽ മൂന്ന് ശക്തരായ ഗ്രഹങ്ങളുടെ കൂടിച്ചേരൽ മൂലം മേട രാശിക്കാരുടെ ഭാഗ്യം തെളിയും. ഇവർക്ക് ഈ സമയം അപ്രതീക്ഷിത സാമ്പത്തിക ലാഭം ലഭിക്കും, വീട്ടിൽ പുതിയ വാഹനമോ വസ്തുവോ വാങ്ങാൻ സാധ്യത, ജോലി മാറാൻ ആലോചിക്കുന്നവർക്ക് മെയ് 19 ന് ശേഷം സുവർണ്ണകാലം ആരംഭിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)