Riyadh News: റിയാദിൽ ലാന്റിങ്ങിനിടെ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി

Riyadh Airport: സംഭവത്തിൽ ആർക്കും ആളപായമില്ല. ബഫർ ഏരിയയിലൂടെ സഞ്ചരിച്ച വിമാനം അടുത്തുള്ള ഗ്രൗണ്ട് പാതയിൽ നിൽക്കുകയായിരുന്നു

Written by - Zee Malayalam News Desk | Last Updated : Apr 29, 2024, 11:30 PM IST
  • റിയാദ് വിമാനത്താവളത്തിൽ ലാന്റിങ്ങിനിടെ വിമാനം റൺവേയിൽ നിന്നും തെന്നിമാറി
  • ദോഹയിൽ നിന്ന് വന്ന ഫ്ലൈനാസ് വിമാനമാണ് ലാൻറിങിനിടെ പ്രധാന റൺവേയിൽ നിന്നും തെന്നിമാറിയത്
Riyadh News: റിയാദിൽ ലാന്റിങ്ങിനിടെ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി

റിയാദ്: റിയാദ് വിമാനത്താവളത്തിൽ ലാന്റിങ്ങിനിടെ വിമാനം റൺവേയിൽ നിന്നും തെന്നിമാറിയതായി റിപ്പോർട്ട്. സാമ്പത്തവം നടന്നത് ഇന്നലെ രാത്രിയാണ്. ദോഹയിൽ നിന്ന് വന്ന ഫ്ലൈനാസ് വിമാനമാണ് ലാൻറിങിനിടെ പ്രധാന റൺവേയിൽ നിന്നും തെന്നിമാറിയത്.  

Also Read: ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട്; യുഎഇയ്ക്ക് നേട്ടം

ഇക്കാര്യം കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളമാണ് അറിയിച്ചത്.  സംഭവത്തിൽ ആർക്കും ആളപായമില്ല. ബഫർ ഏരിയയിലൂടെ സഞ്ചരിച്ച വിമാനം അടുത്തുള്ള ഗ്രൗണ്ട് പാതയിൽ നിൽക്കുകയായിരുന്നു. യാത്രക്കാരുടെയും വിമാനത്തിന്റെയും സുരക്ഷ ഉറപ്പാക്കിയ ശേഷം വിമാനം നിശ്ചിത സ്റ്റോപ്പിലേക്കുള്ള യാത്ര പൂർത്തിയാക്കി. 

Also Read: ഇനി ഒരു ദിവസം മാത്രം... ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല!

 

യാത്രക്കാരെ സുരക്ഷിതമായി ഇറക്കിയശേഷം എയർപോർട്ട് മാനേജ്‌മെൻറ് യാത്രക്കാരുടെ ആരോഗ്യം പരിശോധിച്ചു. ആർക്കും പരിക്കുകളൊന്നുമില്ലെന്നും ആവശ്യമായ നിയമനടപടികൾ പൂർത്തീകരിച്ചതായും കിങ്​ ഖാലിദ്​ വിമാനത്താവള മാനേജ്​മെൻറ്​ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്

Trending News