Saudi Games 2022: സൗദി ദേശീയ ഗെയിംസിൽ ബാഡ്മിന്റൺ സിംഗിൾസിൽ മലയാളി തിളക്കം

Saudi Games 2022: സൗദിയിൽ ജനിച്ച വിദേശികൾക്കും ദേശീയ ഗെയിംസിൽ ഭാഗമാകാം എന്ന ഇളവാണ് \സൗദി അറേബ്യ ആദ്യമായി സംഘടിപ്പിച്ച ദേശീയ ഗെയിംസിൽ മാറ്റുരക്കാൻ ഖദീജ നിസയ്ക്ക് കഴിഞ്ഞത്. 

Written by - Zee Malayalam News Desk | Last Updated : Nov 4, 2022, 01:14 PM IST
  • സൗദി ദേശീയ ഗെയിംസിൽ മലയാളിയായ ഖദീജ നിസയ്ക്ക് സ്വർണ്ണ നേട്ടം
  • മലയാളികൾക്ക് അഭിമാനകരമായ നേട്ടമാണ് ഈ മിടുക്കി സ്വന്തമാക്കിയത്
Saudi Games 2022:  സൗദി ദേശീയ ഗെയിംസിൽ ബാഡ്മിന്റൺ സിംഗിൾസിൽ മലയാളി തിളക്കം

റിയാദ്: Saudi Games 2022: സൗദി അറേബ്യ ആദ്യമായി സംഘടിപ്പിക്കുന്ന ദേശീയ ഗെയിംസിൽ മലയാളിയായ ഖദീജ നിസയ്ക്ക് സ്വർണ്ണ നേട്ടം. ബാഡ്മിൻ വ്യക്തിഗത ചാമ്പ്യൻഷിപ്പിൽ സ്വർണമെഡലും 10 ലക്ഷം റിയാൽ (ഏകദേശം രണ്ട് കോടി 20 ലക്ഷം രൂപ) സമ്മാന തുകയായി നേടിയത്.  കോഴിക്കോട് കൊടുവള്ളി സ്വദേശിനിയും റിയാദിലെ മിഡിലീസ്റ്റ് ഇൻർനാഷനൽ ഇന്ത്യൻ സ്കുളിലെ 11-ാം ക്ലാസ് വിദ്യാർഥിനിയുമാണ് ഖദീജ നിസ.

Also Read: Petrol Diesel Price Hike in UAE: യുഎഇയിൽ പെട്രോൾ ഡീസൽ വില ഉയർന്നു

മലയാളികൾക്ക് അഭിമാനകരമായ നേട്ടമാണ് ഈ മിടുക്കി സ്വന്തമാക്കിയത്. അതും സൗദി അറേബ്യ ആദ്യമായി സംഘടിപ്പിച്ച ദേശീയ ഗെയിംസിൽ മാറ്റുരച്ച ഏക മലയാളി താരമാണ് ഖദീജ നിസ. സൗദിയിൽ ജനിച്ച വിദേശികൾക്കും ദേശീയ ഗെയിംസിൽ ഭാഗമാകാം എന്ന ഇളവാണ് ഈ പെൺകുട്ടിക്ക് മത്സരത്തിൽ ഭാഗമാകാൻ കഴിഞ്ഞത്.  ഒക്ടോബർ 28 ന് ആരംഭിച്ച ഗയിംസിൽ നവംബർ ഒന്ന് മുതലാണ് ബാഡ്മിന്റൺ മത്സരങ്ങൾ ആരംഭിച്ചത്.  ആദ്യം വിവിധ ക്ലബ്ബുകളുടെ പ്രതിനിധികൾ ഉൾപ്പെടുന്ന പൂളുകൾ തമ്മിലായിരുന്നു മത്സരം. ഇതിൽ അനായാസം വിജയം വരിച്ച ഖദീജ നിസ ബുധനാഴ്ച വൈകീട്ട് നടന്ന ക്വാർട്ടർ ഫൈനലിലും വ്യാഴാഴ്ച രാവിലെ നടന്ന സെമിഫൈനലിലും വിജയം നേടി. ആകാംക്ഷ മുറ്റിയ നിമിഷങ്ങൾക്കൊടുവിൽ അൽ-നജ്ദ് ക്ലബ്ബിനെ പ്രതിനിധീകരിച്ച് മത്സരിച്ച ഖദീജ വ്യാഴാഴ്ച വൈകീട്ട് ആറിന് ആരംഭിച്ച ഫൈനൽ മത്സരത്തിൽ അൽ-ഹിലാൽ ക്ലബ്ബിനെ പ്രതിനിധീകരിച്ച് കളത്തിലിറങ്ങിയ ഹലാൽ അൽ-മുദരിയ്യയെ 21-11, 21-10 എന്ന സ്കോർ നിലയിൽ അനായാസം തകർത്ത് വിജയം കൈവരിക്കുകയായിരുന്നു.  ഖദീജ റിയാദിൽ ജോലിചെയ്യുന്ന കൊടുവള്ളി കൂടത്തിങ്കൽ ലത്തീഫ് കോട്ടുരിന്‍റേയും ഷാനിദയുടേയും മൂന്നാമത്തെ മകളാണ്.

Also Read: ജനുവരി 17 വരെ ഈ രാശിക്കാർക്ക് കുബേരയോഗം, ലഭിക്കും വൻ അഭിവൃദ്ധി 

Kuwait: മസാജ് സെന്ററിൽ പെൺവേഷം ധരിച്ച് അനാശാസ്യം; 16 പ്രവാസികൾ അറസ്റ്റിൽ

കുവൈത്ത്: കുവൈത്തില്‍ മസാജ്‍ സെന്റര്‍ കേന്ദ്രീകരിച്ച് അനാശ്യാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയ 16 പ്രവാസികളെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. അബൂ ഹാലിഫയിലെ ഒരു മസാജ് സെന്ററിലായിരുന്നു നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നുള്ള റെയ്ഡിൽ വിവിധ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ സംയുക്തമായി പരിശോധനക്കെത്തുകയായിരുന്നു.

Also Read: അമ്മയുടെ പരാതി ടീച്ചറോട് പറയുന്ന കുട്ടി..! രസകരമായ വീഡിയോ വൈറലാകുന്നു

ഇവിടെ സ്‍ത്രീ വേഷം ധരിച്ച് ജോലി ചെയ്തിരുന്ന 16 പ്രവാസികളെ കണ്ടെത്തുകയും ഇവര്‍ ഇവിടെയെത്തുന്ന ഉപഭോക്താക്കളില്‍ നിന്നും നിശ്ചിത സമയത്തേക്ക് 20 ദിനാര്‍ വീതം ഈടാക്കി അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവന്നിരുന്നുവെന്നുമാണ് കണ്ടെത്തല്‍. രാജ്യത്തെ നിയമങ്ങളും പൊതു മര്യാദകളും ലംഘിച്ചുള്ള പ്രവര്‍ത്തനമാണ് മസാജ് സെന്ററിന്റെ മറവില്‍ ഇവര്‍ നടത്തിയിരുന്നതെന്നും ഇവിടുത്തെ മുറികളില്‍ നിയമവിരുദ്ധ പ്രവൃത്തികള്‍ നടന്നതായും അധികൃതര്‍ വ്യക്തമാക്കി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News