Shani Margi 2022: ജനുവരി 17 വരെ ഈ രാശിക്കാർക്ക് കുബേരയോഗം, ലഭിക്കും വൻ അഭിവൃദ്ധി

Shani Margi Impact: ജ്യോതിഷ പ്രകാരം ഒരു ഗ്രഹം നേർരേഖയിൽ നീങ്ങുമ്പോഴെല്ലാം അത് ശുഭസൂചനയാണ്  നൽകുന്നത്. ഒക്‌ടോബർ 23 ന് ശനി മകരരാശിയിൽ നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങി ഇത് ജനുവരി 17 വരെ തുടരും. ഈ സമയത്ത് ഏത് രാശിക്കാർക്കാണ്‌  ഗുണം എന്നറിയാം. 

Written by - Ajitha Kumari | Last Updated : Nov 4, 2022, 09:50 AM IST
  • ഒക്‌ടോബർ 23 ന് ശനി മകരരാശിയിൽ സഞ്ചരിക്കാൻ തുടങ്ങി
  • ഇത് ജനുവരി 17 വരെ തുടരും
  • ശനി മൂലം വരുന്ന തടസ്സങ്ങൾ ഉടൻ നീങ്ങും
Shani Margi 2022: ജനുവരി 17 വരെ ഈ രാശിക്കാർക്ക് കുബേരയോഗം, ലഭിക്കും വൻ അഭിവൃദ്ധി

Shani Margi 2022: ഗ്രഹങ്ങളുടെയും നക്ഷത്രരാശികളുടെയും ചലനത്തിന്റെ സ്വാധീനം എല്ലാ രാശിക്കാരെയും പലരീതിയിൽ ബാധിക്കും. ഒരു ഗ്രഹം സംക്രമിക്കുമ്പോഴും വക്രഗതി, നേർരേഖ എന്നിവയിൽ സഞ്ചരിക്കുമ്പോഴും അതിന്റെ ശുഭവും അശുഭകരവുമായ പ്രഭാവം എല്ലാ രാശിക്കാരുടേയും ജീവിതത്തിൽ ഉണ്ടാകും. ഒക്‌ടോബർ 23 ന് ശനി മകരം രാശിയിൽ നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങി അത് ജനുവരി 17 വരെ തുടരും. ഈ സമയത്ത് ശനി അവിട്ടം നക്ഷത്രത്തിലാണ്. ഇത് ചൊവ്വയുടെ നക്ഷത്രസമൂഹമാണ്. ശനിയും ചൊവ്വയും തമ്മിൽ ശത്രുതയാണെന്നാണ് പറയപ്പെടുന്നത് എങ്കിലും ഇത്തരത്തിൽ ശനി ചൊവ്വയുടെ ശുഭയോഗമുണ്ടാകും. ഇത് പല രാശികളിലുമുള്ള ആളുകൾക്ക് അനുകൂലമായിരിക്കും.

Also Read: Powerful Vipreet Rajyog: ചൊവ്വയുടെ രാശിമാറ്റം സൃഷ്ടിക്കും വിപരീത രാജയോഗം; ഈ മൂന്ന് രാശിക്കാർക്ക് ലഭിക്കും വൻ ധനലാഭം

ശനി മൂലം വരുന്ന തടസ്സങ്ങൾ ഉടൻ നീങ്ങും. ഈ സമയത്ത് കഠിനാധ്വാനത്തിന്റെ മുഴുവൻ ഫലവും ഈ രാശിക്കാർക്ക് ലഭിക്കും. ശനിയുടെ പാത മാറ്റം ഏഴര ശനി നടക്കുന്ന രാശിക്കാർക്ക് നൽകും പ്രത്യേക നേട്ടങ്ങൾ. അത് ഏതൊക്കെ രാശിക്കാരാണെന്ന് നമുക്ക് നോക്കാം...

മകരം (Capricorn):  ഒക്ടോബർ 23 ന് ശനി മകരം രാശിയിൽ നേർരേഖയിൽ ചലിക്കാൻ തുടങ്ങി. മകരം രാശിക്കാർക്ക് ഇപ്പോൾ ഏഴര ശനി നടക്കുകയാണ്. എന്നാൽ ശനിയുടെ പാതമാറ്റം കാരണം ഈ രാശിക്കാർക്ക് ആശ്വാസം ലഭിക്കും. ഈ സമയത്ത് മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കും. കൂടാതെ ധനലാഭവും ഉണ്ടാകും. ഈ സമയത്ത് ശനിയെ ആരാധിക്കുന്നത് ശുഭഫലങ്ങൾ നൽകും. ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണയുണ്ടാകും.

Also Read: അമ്മയുടെ പരാതി ടീച്ചറോട് പറയുന്ന കുട്ടി..! രസകരമായ വീഡിയോ വൈറലാകുന്നു

കുംഭം (Aquarius):  ഈ സമയത്ത് കുംഭം രാശിക്കാരിൽ ഏഴര ശനി നടക്കുകയാണ്. ശനി പാതമാറ്റം കുംഭ രാശിക്കാരുടെ ബുധിമുത്തുക മാറ്റും. ശുഭ ഫലങ്ങൾ ലഭിക്കും. ഉദ്യോഗാർത്ഥികൾക്ക് നേട്ടമുണ്ടാകും. ബിസിനസിൽ വൻ പുരോഗതിയുണ്ടാകും. ഈ കാലയളവിൽ കുടുംബത്തിൽ സന്തോഷം ഉണ്ടാകും. നിങ്ങളുടെ ജീവിത പങ്കാളിയുടെ പിന്തുണ നിങ്ങൾക്ക് ലഭിക്കും, ദീർഘകാല പ്രശ്നങ്ങളിൽ നിന്നും മുക്തി ലഭിക്കും.

തുലാം (Libra): ജ്യോതിഷ പ്രകാരം ഈ രാശിക്കാർക്കും കണ്ടക ശനിനടക്കുകയാണ്. ശനിയുടെ പാത മാറ്റം ഈ രാശിക്കാർക്ക് വലിയ നേട്ടം നൽകും. വരുമാനവും കൂടും. സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. കുടുംബത്തിന്റെ സഹായത്തോടെ എല്ലാ ജോലിയും ചെയ്തു തീർക്കും.  പെട്ടെന്ന് ധനലാഭമുണ്ടാകും. മതപരമായ പരിപാടികൾ സംഘടിപ്പിക്കാൻ യോഗം. കഷ്ടതകളിൽ നിന്നും മുക്തി നേടും.
 
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News