ബെറി പഴങ്ങളിൽ ആന്‍റി ഓക്‌സിഡന്‍റ് പോളിഫിനോളുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. പോളിഫിനോൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് കരളിനെ ആരോഗ്യകരമായി നിലനിർത്താന്‍ സഹായിക്കുന്നു.
വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ കരളിനെ ആരോഗ്യകരമായി നിലനിർത്തുന്നു. വാഴപ്പഴം ദഹനത്തിനും സഹായകമാണ്.
നാരങ്ങയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കരളിന്‍റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാന്‍ ഏറെ സഹായകമാണ്.
മുന്തിരി കഴിക്കുന്നത് കരളിലെ വീക്കം കുറയ്ക്കാനും അണുബാധയെ ചെറുക്കാനും ഏറെ സഹായകമാണ്.
ആപ്പിളിൽ ഇരുമ്പിന്‍റെ അംശവും പെക്റ്റിനും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കരളിന്‍റെ ആരോഗ്യത്തിന് സഹായിക്കും
ശരീരത്തിലെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ അവയവങ്ങളിൽ ഒന്നാണ് കരൾ. അത് സംരക്ഷിക്കാൻ ദിവസവും ഈ പഴങ്ങൾ കഴിക്കാം