ഏത്തപ്പഴം കഴിക്കുമ്പോൾ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
പാൽ അല്ലെങ്കിൽ പാൽ ഉത്പന്നങ്ങളിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പുകളും പ്രോട്ടീനുകളും ദഹനപ്രക്രിയയെ മന്ദഗതിയിലാക്കും. ഇതിനൊപ്പം വാഴപ്പഴം കഴിക്കുന്നത് വയറുവീർക്കലിനും ദഹനപ്രശ്നങ്ങൾക്കും കാരണമാകും.
മാംസം, മുട്ട പോലുള്ള പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിനൊപ്പം വാഴപ്പഴം കഴിക്കുന്നത് ഗ്യാസ് സംബന്ധമായ പ്രശ്നത്തിന് കാരണമാകും.
പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളോ ബേക്ക് ചെയ്ത ഭക്ഷണങ്ങളോ കഴിക്കുന്നതിനൊപ്പം വാഴപ്പഴം കഴിക്കരുത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ പെട്ടെന്നുള്ള വർധനവിന് കാരണമാകും.
പഴുക്കാത്ത വാഴപ്പഴം ഉപയോഗിച്ചുള്ള ഭക്ഷണം പഴുത്ത വാഴപ്പഴത്തിനൊപ്പം കഴിക്കരുത്. ഇത് ദഹനപ്രശ്നങ്ങൾക്ക് കാരണമാകും.
സിട്രസ് ഫലങ്ങൾ പഴത്തിനൊപ്പം കഴിക്കരുത്. ഇത് അസിഡിറ്റിക്കും ദഹനപ്രശ്നങ്ങൾക്കും കാരണമാകും.
വാഴപ്പഴത്തിനൊപ്പം മധുരപലഹാരങ്ങൾ കഴിക്കരുത്. ഇത് പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയർത്തും.
വാഴപ്പഴത്തിലും അവോക്കാഡോയിലും ഉയർന്ന അളവിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇവ ഒന്നിച്ച് കഴിക്കുന്നത് രക്തത്തിലെ പൊട്ടാസ്യത്തിൻറെ അമിതമായ വർധനവിന് കാരണമാകും.
വാഴപ്പഴം മറ്റ് പഴങ്ങൾക്കൊപ്പം ചേർത്ത് ഫ്രൂട്ട് സാലഡായി കഴിക്കുന്നത് ദഹനപ്രശ്നങ്ങൾക്ക് കാരണമാകും.