ലക്ഷ്മി ദേവിയുടെ കൃപാകടാക്ഷം

Broom Vastu: സമ്പത്തിന്‍റെ ദേവതയായ ലക്ഷ്മിദേവിയുടെ കൃപാകടാക്ഷം ലഭിക്കാന്‍ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. വൃത്തിയും വെടിപ്പുമുള്ള വീട് സമ്പത്ത് ആകര്‍ഷിക്കുന്നുവെന്നാണ് പുരാണത്തില്‍ പറയുന്നത്.

';

വാസ്തു ശാസ്ത്രവും വീടും

വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് വീട് എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. ഇത് വീട്ടില്‍ പോസിറ്റീവ് എനര്‍ജി നിലനിര്‍ത്തുന്നതിനും വീട്ടില്‍ ഐക്യവും സന്തോഷവും സമ്പത്തും നിലകൊള്ളുന്നതിനും സഹായകമാണ്.

';

ചൂല്‍

വീട് വൃത്തിയാക്കുന്നതിനായി നാം പ്രധാനമായി ഉപയോഗിക്കുന്ന ഒന്നാണ് ചൂല്‍ (Broom). വാസ്തു ശാസ്ത്രത്തില്‍ ചൂലിന് ഏറെ പ്രാധാന്യമുണ്ട്. വീടുകളില്‍ ചൂല്‍ വയ്ക്കുന്ന ദിശ, ചൂല്‍ എങ്ങനെ ഉപയോഗിക്കുന്നു, ചൂല്‍ ഏതു ദിവസം വാങ്ങുന്നു, പഴയ ചൂല്‍ എന്ന് ഉപേക്ഷിക്കുന്നു എന്നീ കാര്യങ്ങള്‍ വീട്ടിലെ സാമ്പത്തിക സ്ഥിതിയുമായി ബന്ധപ്പെട്ടു കിടക്കുന്നു.

';

ഈ ദിവസം അബദ്ധത്തില്‍ പോലും ചൂൽ വാങ്ങരുത്

ഒരു പുതിയ ചൂൽ വാങ്ങുമ്പോൾ, ഹിന്ദു കലണ്ടർ പ്രകാരമുള്ള തീയതിയെക്കുറിച്ചും പ്രത്യേകതകളും അറിഞ്ഞിരിക്കണം. അതായത്, ശുക്ല പക്ഷത്തിൽ അബദ്ധത്തിൽ പോലും വീട്ടില്‍ പുതിയ ചൂൽ വാങ്ങരുത്. അത് ദൗര്‍ഭാഗ്യം ക്ഷണിച്ചുവരുത്തും. അതുകൊണ്ട് അറിയാതെപോലും ഈ തെറ്റ് ചെയ്യരുത്.

';

ചൂല്‍ വാങ്ങാന്‍ ഏറ്റവും ശുഭമായ ദിവസം ഏതാണ്?

നിങ്ങളുടെ വീട്ടിൽ ഉപയോഗിക്കുന്ന ചൂല്‍ പഴകിയാല്‍ ഉടന്‍തന്നെ അത് മാറ്റി പുതിയത് വാങ്ങാന്‍ ശ്രദ്ധിക്കുക. എന്നാല്‍, പുതിയ ചൂല്‍ ശനിയാഴ്ച്ചതന്നെ വാങ്ങാന്‍ ശ്രദ്ധിക്കുക. വാസ്തു ശാസ്ത്ര പ്രകാരം ചൂല്‍ വാങ്ങാന്‍ ശനിയാഴ്ച വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ചൊവ്വാഴ്ചയും ചൂല്‍ വാങ്ങാന്‍ ഉചിതമാണ്.

';

ഏതു ദിവസമാണ് പഴയ ചൂല്‍ ഉപേക്ഷിക്കേണ്ടത്?

പുരണമനുസരിച്ച് പഴയ ചൂല്‍ ഏതെങ്കിലും ദിവസം ഉപേക്ഷിക്കാന്‍ പാടില്ല. പ്രത്യേകിച്ച് വ്യാഴാഴ്‌ചയും വെള്ളിയാഴ്ചയും പഴയ ചൂല്‍ കളയാന്‍ പാടില്ല. കാരണം, ഈ രണ്ടു ദിവസങ്ങള്‍ യഥാക്രമം മഹാവിഷ്ണുവുമായും ലക്ഷ്മിദേവിയുമായും ബന്ധപ്പെട്ടിരിക്കുന്നു. ഈ ദിവസങ്ങളില്‍ പഴയ ചൂല്‍ ഉപേക്ഷിച്ചാല്‍ ചൂലിനൊപ്പം ലക്ഷ്മിദേവിയും വീട്ടില്‍ നിന്നും പോകുന്നു എന്നാണ് വിശ്വാസം.

';

ഉപയോഗശേഷം ചൂലുകള്‍ ഏത് ദിശയിലാണ് വയ്ക്കേണ്ടത്

വാസ്തു ശാസ്ത്രമനുസരിച്ച് ചൂല്‍ സൂക്ഷിക്കേണ്ട ദിശയും അത് പ്രയോഗിക്കാനുള്ള സമയവും പറയുന്നുണ്ട്. ചൂല്‍ ഉപയോഗിച്ച ശേഷം നിങ്ങളുടെ വീടിന്‍റെ പടിഞ്ഞാറ് അല്ലെങ്കില്‍ വടക്കുപടിഞ്ഞാറന്‍ കോണില്‍ സൂക്ഷിക്കുന്നത് ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്നു.

';

ചൂല്‍ ഉപയോഗിച്ചശേഷം

ഉപയോഗശേഷം ചൂല്‍ എപ്പോഴും ആരുടെയും ദൃഷ്ടി പതിയാത്ത സ്ഥലത്ത് സൂക്ഷിക്കണം. ചൂല് എല്ലായ്‌പ്പോഴും കിടത്തി വയ്ക്കുക. ചൂല്‍ ഒരിക്കലും തലതിരിച്ച് വയ്ക്കരുത്.

';

ചൂല്‍, ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക

അതുകൂടാതെ, ചൂലില്‍ ഒരിക്കലും ചവിട്ടരുത്. കാലും ചൂലും തമ്മില്‍ സ്പര്‍ശമുണ്ടാകരുത്. അതേപോലെ, ഒരിക്കലും ചൂലിനെ മറികടന്ന് കടന്നുപോകരുത്. വാസ്തു ശാസ്ത്രമനുസരിച്ച് ഇത്തരം പ്രവൃത്തികളില്‍ ലക്ഷ്മി ദേവിയുടെ കോപം വരുത്തി വയ്ക്കും.

';

VIEW ALL

Read Next Story