ചാണക്യ നീതി; മറ്റുള്ളവരുടെ ഈ തെറ്റുകൾ നിങ്ങൾക്ക് പണിയാകും!
ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളായിരുന്നു ആചാര്യനായ ചാണക്യൻ. അദ്ദേഹത്തിന്റെ വചനങ്ങൾ ഇന്നും ഏറെ പ്രസക്തമാണ്.
സന്തോഷകരമായ ജീവിതത്തിന് പാലിക്കേണ്ട ചില കാര്യങ്ങൾ ചാണക്യൻ തന്റെ ചാണക്യ നീതിയിൽ പരാമർശിക്കുന്നുണ്ട്.
ജീവിതത്തിലുടനീളം ഭാര്യാഭർത്താക്കന്മാർ ചെയ്യുന്ന തെറ്റുകളുടെ അനന്തരഫലങ്ങൾ പരസ്പരം അനുഭവിക്കേണ്ടി വരും.
ഭർത്താവ് തെറ്റ് ചെയ്താൽ അതിന്റെ ഫലം ഭാര്യയും ഭാര്യയുടെ തെറ്റിന്റെ ഫലം ഭർത്താവും അനുഭവിക്കും.
ഒരു രാജ്യത്തെ ജനങ്ങൾ തെറ്റ് ചെയ്താൽ അതിന്റെ അനന്തരഫലം ഭരണാധികാരി അനുഭവിക്കേണ്ടി വരുന്നു. അതു കൊണ്ട് തന്നെ ജനങ്ങൾ തെറ്റായ കാര്യങ്ങൾ ചെയ്യുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടത് ഭരണാധികാരികളുടെ കടമയാണ്.
രാജാവ് അല്ലെങ്കിൽ ഭരണാധികാരി തെറ്റ് ചെയ്താൽ ഫലം പൊതുജനം അനുഭവിക്കേണ്ടി വരുന്നു. ഭരണാധികളുടെ തെറ്റ് ജനങ്ങളെയും ബാധിക്കും.
അതുപോലെ ശിഷ്യൻ തെറ്റ് ചെയ്താൽ അതിന്റെ അനന്തരഫലം അനുഭവിക്കേണ്ടി വരുന്നത് ഗുരുവായിരിക്കും. അതിനാൽ ശിഷ്യനെ നേരായ പാതയിൽ നയിക്കേണ്ടത് ഗുരുവിന്റെ കടമയും ഉത്തരവാദിത്തവുമാണ്.
ഗുരു ചെയ്യുന്ന തെറ്റിന്റെ ഫലം ശിഷ്യനും അനുഭവിക്കും. കാരണം ശിഷ്യന്മാർ പലപ്പോഴും ഗുരുവിന്റെ പേരിലാണ് സമൂഹത്തിൽ അറിയപ്പെടുന്നത്.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.