Anemia

രക്തത്തിലെ ചുവന്ന രക്താണുക്കളുടെ അളവ് കുറയുമ്പോൾ ഉണ്ടാകുന്ന രോ​ഗമാണ് വിളർച്ച. പ്രായഭേദമന്യേ ഈ രോ​ഗാവസ്ഥ എല്ലാവരിലുമുണ്ടാകുന്നു. വിളർച്ചയുള്ളവരിൽ 50 ശതമാനത്തിലേറെയും ഇരുമ്പിന്റെ അഭാവംകൊണ്ടുള്ളതാണ്.

';

വിളർച്ചയും ഭക്ഷണവും

ഉദരരക്തസ്രാവം മൂലമുള്ള രക്തനഷ്ടം കൂടാതെ അനാരോഗ്യകരമായ ഭക്ഷണരീതിയും ഇരുമ്പിന്റെ കുറവ് മൂലമുള്ള വിളർച്ചയുണ്ടാക്കാം. വിളർച്ച തടയാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ ഇവയൊക്കെയാണ്.

';

ചീര

ചീരയിൽ ധാരാളം അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, ഇരുമ്പ് എന്നിവ ഇരുമ്പിൻ്റെ ആ​ഗിരണം വർധിക്കാൻ സഹായിക്കുന്നു. ശരീരത്തിലുണ്ടാകുന്ന വിളർച്ച തടയാൻ ചീര ഡയറ്റിൽ ഉൾപ്പെടുത്തുക.

';

റെഡ് മീറ്റ്

റെഡ് മീറ്റുകളായ ബീഫ്, പോർക്ക്, മട്ടൻ തുടങ്ങിയവയിൽ ഹെമേ അയൺ ധാരാളമടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലേക്ക് വേ​ഗം ആ​ഗിരണം ചെയ്ത് വിളർച്ച തടയാൻ സഹായിക്കുന്നു.

';

പയർ വർഗ്ഗഗങ്ങൾ

പയർ വർഗ്ഗങ്ങളായ ബീന്‍സ്, നിലക്കടല എന്നിവ നിങ്ങളിലെ ഹീമോഗ്ലോബിന്‍ നിരക്ക് ഉയർത്തും. ചുവന്ന രക്താണുക്കളുടെ വർധനവിന് ഇവ ഏറ്റവും അനുയോജ്യമാണ്.

';

മത്സ്യം

സാൽമൺ, ചൂര, മത്തി എന്നിവയിൽ ധാരാളം ഇരുമ്പ്, ഒമേ​ഗ 3 ഫാറ്റി ആസിഡ്സ് എന്നിവയടങ്ങിയിരിക്കുന്നു. സ്ഥിരമായി ഈ മത്സ്യങ്ങൾ കഴിക്കുന്നത് ആരോ​ഗ്യം നിലനിർത്താനും വിള‌ർച്ച തടയാനും സഹായിക്കുന്നു.

';

മുട്ട

മുട്ടകളിൽ ധാരാളമായി ഇരുമ്പും മറ്റ് ആവശ്യ പോഷകങ്ങളും അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിൻ്റെ ക്ഷീണമകറ്റാനും വിളർച്ച തടയാനും സഹായിക്കുന്നു. മുട്ട ദിവസവും ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ആരോ​ഗ്യത്തിന് നല്ലതാണ്.

';

ഈന്തപ്പഴം

ഈന്തപ്പഴം പോഷകങ്ങളുടെ കലവറയാണ്. ഇരുമ്പിന്‍റെ അംശം കൂടുതലാണ് എന്നതാണ് ഈന്തപ്പഴത്തെ മറ്റുളളവയില്‍ നിന്ന് വ്യത്യസ്‍തമാക്കുന്നത്. വിള‌ർച്ച തടയാൻ ഏറ്റവും മികച്ച ഒന്നാണ് ഈന്തപ്പഴം.

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക

';

VIEW ALL

Read Next Story