High Blood Pressure

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഇന്ന് പലരും നേരിടുന്ന ആരോ​ഗ്യപ്രശ്നമാണ്. മാനസിക സമ്മർദ്ദം, അമിതമായ ഉപ്പിന്‍റെ ഉപയോഗം, അമിത വണ്ണം, പുകവലി തുടങ്ങിയവ രക്തസമ്മർദ്ദം ഉയർത്താൻ കാരണമാകും.

';

രക്തമസമ്മർദ്ദം നിയന്ത്രിക്കാം

‌ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് ഭക്ഷണക്രമം നിർണായക പങ്കാണ് വഹിക്കുന്നത്. ബിപി നിയന്ത്രിക്കുന്നതിനും ആരോ​ഗ്യം നിലനിർത്തുന്നതിനും ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഇവയാണ്.

';

വൈറ്റ് ബ്രഡ്

ബേക്കറുകളിലോ സൂപ്പർമാർക്കറ്റുകളിലോ ലഭിക്കുന്ന ബ്രെഡിൽ വലിയ അളവിൽ ഉപ്പ് അടങ്ങിയിരിക്കുന്നു. ഇത് നിങ്ങളുടെ രക്തസമ്മർദ്ദം വർധിപ്പിക്കും. വെളുത്ത ബ്രെഡിൻ്റെ ഒരു കഷ്ണത്തിൽ 80-230 മില്ലിഗ്രാം ഉപ്പ് അടങ്ങിയിരിക്കാം.

';

വെള്ള അരി

രക്തസമ്മർദ്ദത്തിൻ്റെ അളവിനെ സ്വാധീനിക്കാൻ അരിക്ക് കഴിയും. ഹാർവാർഡ് മെഡിക്കൽ സ്കൂൾ നടത്തിയ പഠനത്തിൽ വെളുത്ത നീളമുള്ള അരിയുടെ പതിവ് ഉപയോഗം ഉയർന്ന രക്തസമ്മർദ്ദത്തിൻ്റെ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കണ്ടെത്തി.

';

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ് ഡയറ്റിൽ ഒരുപാട് ഉൾപ്പെടുത്തുന്നത് ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകും. ഉരുളക്കിഴങ്ങിൽ ഉയർന്ന സോഡിയം അടങ്ങിയിരിക്കുന്നതിനാൽ രക്തസമ്മർദ്ദമുള്ള രോ​ഗികൾ ജാ​ഗ്രത പാലിക്കണം

';

പഞ്ചസാര

പഞ്ചസാര ധാരാളമടങ്ങിയ മധുരമുള്ള പാനീയങ്ങൾ മുതിർന്നവരിലും കുട്ടികളിലും ശരീരഭാരം വർധിപ്പിക്കുന്നു. അമിതഭാരവും പൊണ്ണത്തടിയും ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകുന്നു.

';

അച്ചാറുകൾ

ഏത് ഭക്ഷണവും ദീർഘനാളത്തേക്ക് സൂക്ഷിക്കാൻ ഉപ്പ് ആവശ്യമാണ്. അച്ചാറുകളിൽ അടങ്ങിയിരിക്കുന്ന അമിതമായ ഉപ്പ് രക്തസമ്മർദ്ദം വർധിപ്പിക്കുകയും ഹൃദ്രോഗ സാധ്യത വർധിപ്പിക്കുകയും ചെയ്യും.

';

കാനിലുള്ള തക്കാളി ഉത്പന്നങ്ങൾ

തക്കാളി സോസുകൾ, പാസ്ത സോസുകൾ, തക്കാളി ജ്യൂസുകൾ എന്നിവയിൽ സോഡിയം കൂടുതലാണ്. ഇത് നിങ്ങളുടെ രക്തസമ്മർദ്ദം വർധിപ്പിക്കാൻ കാരണമാകുന്നു, പ്രത്യേകിച്ചും നിങ്ങൾക്ക് ഇതിനകം ഉയർന്ന രക്തസമ്മർദ്ദമുണ്ടെങ്കിൽ.

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്

';

VIEW ALL

Read Next Story