Bedroom Vastu Tips

വാസ്തു ശാസ്ത്രത്തിന് ഇന്ന് നമ്മുടെ ജീവിതത്തിൽ പ്രത്യേക സ്ഥാനവും പ്രാധാന്യവുമുണ്ട്. ഒരു പുതിയ വീട് നിര്‍മ്മിക്കുമ്പോള്‍ വാസ്തുവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് നാം പ്രത്യേക ശ്രദ്ധ നല്‍കാറുണ്ട്.

';


വാസ്തു പ്രകാരം നാം വീട്ടിൽ സൂക്ഷിക്കുന്ന ചില സാധനങ്ങള്‍ നമുക്ക് സന്തോഷവും സമൃദ്ധിയും നൽകുന്നു. വീട് പണിയുമ്പോഴും അലങ്കരിക്കുമ്പോഴും വാസ്തുവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുന്നതിന്‍റെ കാരണം ഇതാണ്.

';


വീടിനെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട ഭാഗമാണ് കിടപ്പുമുറി. വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് കിടപ്പുമുറിയിൽ സൂക്ഷിക്കുന്ന ചില സാധനങ്ങള്‍ ദാമ്പത്യ ജീവിതത്തെ ഏറെ ദോഷകരമായി ബാധിക്കും.

';


കിടപ്പുമുറിയിൽ ഭംഗിയ്ക്കായും നമ്മുടെ ആവശ്യങ്ങള്‍ക്കായും സൂക്ഷിക്കുന്ന പല സാധനങ്ങളും ചിലപ്പോള്‍ ഭാര്യാഭർത്താക്കന്മാരുടെ ജീവിതത്തിൽ ഉലച്ചില്‍ സൃഷ്ടിക്കാം. നെഗറ്റീവ് എനര്‍ജി ആണ് ഇതിന് കാരണം.

';


ചില സാധനങ്ങൾ കിടപ്പുമുറിയില്‍ കിടക്കയ്ക്ക് സമീപം വയ്ക്കാന്‍ പാടില്ല. ഇത് നിങ്ങളുടെ ദാമ്പത്യ ജീവിതത്തെ പ്രതികൂലമായി ബാധിക്കുകയും കലഹത്തിനും ദാമ്പത്യ ജീവിതത്തിൽ പിരിമുറുക്കത്തിനും കാരണമാകും.

';


കിടപ്പുമുറിയില്‍ കിടക്കയ്ക്ക് സമീപം യാതൊരു കാരണവശാലും വെള്ളമോ എണ്ണയോ വയ്ക്കരുത്. ഇത് അശുഭകരവും ആരോഗ്യപ്രശ്നങ്ങൾക്ക് വഴി തെളിക്കുമെന്ന് വാസ്തു ശാസ്ത്രം പറയുന്നു.

';


വാസ്തുപ്രകാരം, കിടക്കയിലോ തലയിണയ്ക്ക് കീഴിലോ ഒരിയ്ക്കലും പേഴ്സ് വയ്ക്കരുത്. ഇത്, സാമ്പത്തിക പ്രശ്‌നങ്ങൾക്ക് വഴി തെളിക്കും.

';


കിടപ്പുമുറിയില്‍ ഒരിയ്ക്കലും ചെരിപ്പും ഷൂസും വയ്ക്കാന്‍ പാടില്ല. ഇത് ദാമ്പത്യ ജീവിതത്തിൽ നിഷേധാത്മകത കൊണ്ടു വരും.

';

VIEW ALL

Read Next Story