ഹിന്ദുമതവിശ്വാസം അനുസരിച്ച് ഏറെ പ്രാധാന്യമുള്ള, വളരെ പവിത്രമായ മാസമാണ് ശ്രാവണ മാസം. കൃഷ്ണപക്ഷത്തിലെ പ്രതിപാദ തിഥിയിലാണ് ശ്രാവണ മാസം ആരംഭിക്കുന്നത്.
2024 ജൂലൈ 22 തിങ്കളാഴ്ച മുതലാണ് ശ്രാവണ മാസം ആരംഭിക്കുന്നത്. ഓഗസ്റ്റ് 19 തിങ്കളാഴ്ച വരെയാണ് ശ്രാവണ മാസമായി കണക്കാക്കുന്നത്.
പാലാഴിയിൽ നിന്ന് വന്ന കാളകൂട വിഷം ശിവന് ലോകനന്മക്ക് വേണ്ടി കുടിച്ചു. ശിവനെ രക്ഷിക്കാന്‍ പാര്‍വ്വതി ദേവി കഴുത്തില്‍ കയറി പിടിച്ചപ്പോൾ ശിവന്റെ കണ്ഠത്തില് നീലനിറം വരികയും ശിവന് നീലകണ്ഠന് എന്ന് അറിയപ്പെടുകയും ചെയ്തു.
ശിവൻ കാളകൂടം വിഷം കുടിച്ചപ്പോൾ ദേവന്മാരും അസുരന്മാരും ഗംഗാജലം അര്‍പ്പിക്കാന്‍ തുടങ്ങി. ഇത് ശ്രാവണ മാസത്തിലാണെന്ന് പറയപ്പെടുന്നു. അതിനാൽ പരമശിവനേയും പാര്വ്വതിദേവിയേയുമാണ് ശ്രാവണ മാസത്തിൽ ആരാധിക്കുന്നത്.
ശ്രാവണ മാസത്തിലെ എല്ലാ തിങ്കളാഴ്ചയും വ്രതം അനുഷ്ഠിക്കുന്നത് നല്ലതാണ്.
രാവിലെ എഴുന്നേറ്റ് കുളിച്ച് ശുദ്ധിയായി വൃത്തിയുള്ള വസ്ത്രം ധരിച്ച് ശിവപാര്‍വ്വതിമാരെ പ്രാർത്ഥിക്കുക. വിളക്ക് കത്തിച്ച് പഴങ്ങളും നിവേദ്യങ്ങളും അര്‍പ്പിക്കുക. ശിവക്ഷേത്ര ദര്‍ശനം നടത്തി ശിവന് ജലധാരയും പാലഭിഷേകവും നടത്തുക.
ശിവന് കൂവളത്തില സമര്‍പ്പിക്കുക. ചന്ദനവും കുങ്കുമവും അര്‍പ്പിക്കണം. കൂടാതെ ശിവപാര്‍വ്വതിമാരുടെ ചിത്രത്തിന് മുന്നില്‍ വെളുത്ത നിറത്തിലുള്ള മധുരപലഹാരങ്ങള്‍ സമര്‍പ്പിക്കണം.
മാംസം, മുട്ട, വെളുത്തുള്ളി, ഉള്ളി, മദ്യം എന്നിവ ഒഴിവാക്കുക.