കൊളാജൻ അളവ് വർധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
ചുവന്ന മുളകിൽ വിറ്റാമിൻ സി, വിറ്റാമിൻ എ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് ആരോഗ്യത്തിന് നിരവധി ഗുണങ്ങൾ നൽകുന്നു.
വിറ്റാമിൻ സി ധാരാളമായി അടങ്ങിയ ഫലമാണ് പേരക്ക. ഇത് ആൻറി ഓക്സിഡൻറ്, ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള പഴമാണ്.
ബെറിപ്പഴങ്ങൾ പോഷക ഗുണങ്ങളാൽ സമ്പന്നമാണ്. ഇവയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു.
ചുവപ്പ്, മഞ്ഞ ബെൽ പെപ്പറുകളിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും.
കെയ്ൽ ഇലക്കറി വിഭാഗത്തിൽപ്പെടുന്നതാണ്. ഇത് വിറ്റാമിൻ സി അടങ്ങിയതാണ്.
കിവി വിറ്റാമിൻ സി, കാത്സ്യം, പൊട്ടാസ്യം എന്നിവയാൽ സമ്പന്നമാണ്. ഇത് ദഹനത്തിന് മികച്ചതാണ്.
ഓറഞ്ച് വിറ്റാമിൻ സിയുടെ സമ്പന്നമായ ഉറവിടമാണ്. ഓറഞ്ച് ജ്യൂസ് മികച്ചതാണെങ്കിലും ഓറഞ്ച് തനതായ രൂപത്തിൽ കഴിക്കുന്നതാണ് ഉചിതം.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.