Sawan Month

ഹിന്ദുമതവിശ്വാസം അനുസരിച്ച് ഏറെ പ്രാധാന്യമുള്ള, വളരെ പവിത്രമായ മാസമാണ് ശ്രാവണ മാസം. കൃഷ്ണപക്ഷത്തിലെ പ്രതിപാദ തിഥിയിലാണ് ശ്രാവണ മാസം ആരംഭിക്കുന്നത്.

';

ശ്രാവണ മാസം

2024 ജൂലൈ 22 തിങ്കളാഴ്ച മുതലാണ് ശ്രാവണ മാസം ആരംഭിക്കുന്നത്. ഓ​ഗസ്റ്റ് 19 തിങ്കളാഴ്ച വരെയാണ് ശ്രാവണ മാസമായി കണക്കാക്കുന്നത്.

';

ഐതിഹ്യം

പാലാഴിയിൽ നിന്ന് വന്ന കാളകൂട വിഷം ശിവന്‍ ലോകനന്മക്ക് വേണ്ടി കുടിച്ചു. ശിവനെ രക്ഷിക്കാന്‍ പാര്‍വ്വതി ദേവി കഴുത്തില്‍ കയറി പിടിച്ചപ്പോൾ ശിവന്റെ കണ്ഠത്തില്‍ നീലനിറം വരികയും ശിവന്‍ നീലകണ്ഠന്‍ എന്ന് അറിയപ്പെടുകയും ചെയ്തു.

';

ഐതിഹ്യം

ശിവൻ കാളകൂടം വിഷം കുടിച്ചപ്പോൾ ദേവന്‍മാരും അസുരന്‍മാരും ഗംഗാജലം അര്‍പ്പിക്കാന്‍ തുടങ്ങി. ഇത് ശ്രാവണ മാസത്തിലാണെന്ന് പറയപ്പെടുന്നു. അതിനാൽ പരമശിവനേയും പാര്‍വ്വതിദേവിയേയുമാണ് ശ്രാവണ മാസത്തിൽ ആരാധിക്കുന്നത്.

';

വ്രതം

ശ്രാവണ മാസത്തിലെ എല്ലാ തിങ്കളാഴ്ചയും വ്രതം അനുഷ്ഠിക്കുന്നത് നല്ലതാണ്.

';

പൂജ

രാവിലെ എഴുന്നേറ്റ് കുളിച്ച് ശുദ്ധിയായി വൃത്തിയുള്ള വസ്ത്രം ധരിച്ച് ശിവപാര്‍വ്വതിമാരെ പ്രാർത്ഥിക്കുക. വിളക്ക് കത്തിച്ച് പഴങ്ങളും നിവേദ്യങ്ങളും അര്‍പ്പിക്കുക. ശിവക്ഷേത്ര ദര്‍ശനം നടത്തി ശിവന് ജലധാരയും പാലഭിഷേകവും നടത്തുക.

';

ചടങ്ങുകൾ

ശിവന് കൂവളത്തില സമര്‍പ്പിക്കുക. ചന്ദനവും കുങ്കുമവും അര്‍പ്പിക്കണം. കൂടാതെ ശിവപാര്‍വ്വതിമാരുടെ ചിത്രത്തിന് മുന്നില്‍ വെളുത്ത നിറത്തിലുള്ള മധുരപലഹാരങ്ങള്‍ സമര്‍പ്പിക്കണം.

';

പാടില്ലാത്തത്

മാംസം, മുട്ട, വെളുത്തുള്ളി, ഉള്ളി, മദ്യം എന്നിവ ഒഴിവാക്കുക.

';

VIEW ALL

Read Next Story