മീന രാശിയിൽ ശുക്രനും ബുധനും കൂടിച്ചേർന്ന് ലക്ഷ്മീ നാരായണ രാജയോഗവും സൂര്യ-ബുധ സംയോഗത്താൽ ബുധാദിത്യ രാജയോഗവും സൃഷ്ടിക്കും. അതിന്റെ സ്വാധീനം ഈ രാശിക്കാരിൽ ഉണ്ടാകും.
Rajayoga 2024: ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങളുടെ രാജകുമാരനായ ബുധൻ ഏപ്രിൽ 2 മുതൽ മേട രാശിയിൽ വക്രഗതിയിൽ സഞ്ചരിക്കുകയാണ്. ശേഷം ഏപ്രിൽ 9 ന് ബുധൻ വക്രഗതിയിൽ മീന രാശിയിൽ പ്രവേശിക്കും
ബുധൻ മീന രാശിയിൽ പ്രവേശിക്കുമ്പോൾ അവിടെ നിലവിൽ ഉണ്ടായിരുന്ന ശുക്രൻ, സൂര്യൻ എന്നിവരുമായി കൂടിച്ചേരും. ഇതിലൂടെ ഈ രാശിക്കാരുടെ ഭാഗ്യം മാറിമറിയും. ഈ സമയം നിങ്ങൾക്ക് ബഹുമാനവും അന്തസും ലഭിക്കും.
മീന രാശിയിൽ ശുക്ര-ബുധ സംയോഗം സൃഷ്ടിക്കും ലക്ഷ്മീ നാരായണ രാജയോഗം. അതുപോലെ സൂര്യ-ബുധ സംയോഗത്തിലൂടെ ബുധാദിത്യ രാജയോഗവും ഉണ്ടാകും. ഇതിലൂടെ ഏതൊക്കെ രാശിക്കാർക്കാണ് വൻ നേട്ടങ്ങൾ ലഭിക്കുക എന്ന് നോക്കാം...
ലക്ഷ്മീ നാരായണ രാജയോഗവും ബുധാദിത്യ രാജയോഗവും ഇടവ രാശിക്കാർക്ക് വലിയ ഗുണകരമായിരിക്കും. ഈ രണ്ട് രാജയോഗങ്ങളും ഇവരുടെ രാശിയിൽ വരുമാനത്തിന്റെയും ലാഭത്തിന്റെയും ഭാവനത്തിലാണ് രൂപപ്പെടാൻ പോകുന്നത്
ചിങ്ങ രാശിക്കാർക്ക് ഈ രണ്ട് രാജയോഗത്തിലൂടെ അനുകൂലമായിരിക്കും. ഈ രാജയോഗം ഈ രാശിയുടെ എട്ടാം ഭാവത്തിലാണ് രൂപപ്പെടാൻ പോകുന്നത്. ഇവർ ബിസിനസുകാരാണെങ്കിൽ അവർക്ക് അവരുടെ ബിസിനസ് വിപുലീകരിക്കാൻ കഴിയും
ഇവർക്കും ഈ രണ്ട് രാജയോഗത്തിലൂടെ നല്ല ഫലങ്ങൾ ലഭിക്കും. കാരണം ഇവരുടെ കർമ്മ ഗൃഹത്തിലാണ് ഈ രാജയോഗം ഉണ്ടാകുന്നത്. ഇതിലൂടെ ഇവർക്ക് കരിയറിൽ മികച്ച വിജയം ലഭിക്കും, ജോലിയില്ലാത്തവർക്ക് നല്ല തൊഴിലവസരങ്ങൾ ലഭിക്കും