ഔഷധസസ്യങ്ങളുടെ രാജ്ഞിയായ തുളസിയ്ക്ക് ഹൈന്ദവ വിശ്വാസത്തിലും പ്രാധാന്യം ഏറെയാണ്.
പൂജകള്‍ക്ക് തുളസി അഭിഭാജ്യ ഘടകമാണ്. കേരളത്തിലെ മിക്ക ഹൈന്ദവ ഗൃഹങ്ങളിലും മുറ്റത്ത് ഒരു തുളസിത്തറ സാധാരണമാണ്.
മഹാലക്ഷ്മി തുളസിയായി ജനിച്ചു എന്നാണ് ഐതീഹ്യം.
തുളസി വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. വീട്ടിൽ തുളസി നട്ടു വളര്‍ത്തുന്നത് കുടുംബത്തിന് ഐശ്വര്യം നൽകുന്നു.
കിഴക്ക് ദിശയിലേയ്ക്ക് വേണം തുളസി നടുവാന്‍.ബാൽക്കണിയിലോ ജനാലയ്ക്കരികിലോ വടക്ക് അല്ലെങ്കിൽ വടക്ക്-കിഴക്ക് ദിശയില്‍ സ്ഥാപിക്കാം.
തുളസി ചെടിക്ക് നല്ല സൂര്യപ്രകാശം ലഭിക്കണം. ചെടിയ്ക്ക് ചുറ്റുമുള്ള പരിസരം വൃത്തിയായി സൂക്ഷിക്കണം.
വീട്ടിൽ തുളസി നടുന്നതിലൂടെ നെഗറ്റീവ് എനർജി ഇല്ലാതാകുകയും പോസിറ്റീവ് എനർജി വർദ്ധിക്കുകയും ചെയ്യും.
ജലദോഷം പോലുള ചെറിയ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇത് നല്ലൊരു പരിഹാരമാണ്. തുളസിയുടെ ചികിത്സാഗുണങ്ങള്‍ സവിശേഷമാണ്.