Car Sales in India

ഇന്ത്യയില്‍ ഒരു ഘട്ടത്തില്‍ ഏറ്റവും അധികം വില്‍ക്കപ്പെട്ടിരുന്ന കാര്‍ മാരുതിയുടെ ബലേനോ ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ കളി മാറിയിരിക്കുകയാണ്. ചെറിയ എസ് യുവി സെഗ്മെന്റില്‍ ടാറ്റ പുറത്തിറക്കുന്ന പഞ്ച് ബലേനോയെ എല്ലാം മറികടന്ന് ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. ഏപ്രില്‍ മാസത്തെ കണക്കുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

Zee Malayalam News Desk
May 22,2024
';

Car Sales in India

ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഏഴ് എണ്ണവും കൈയ്യടക്കി വച്ചിരിക്കുന്നത് മാരുതി സുസുകി തന്നെയാണ്. ടാറ്റ പഞ്ച്, ഹ്യുണ്ടായ് ക്രെറ്റ, മഹീന്ദ്ര സ്‌കോര്‍പിയോ എന്നിവയാണ് ശേഷിക്കുന്ന മൂന്ന് മോഡലുകള്‍. ഏറ്റവും വിറ്റഴിയ്ക്കപ്പെട്ട് കാറുകള്‍ ഏതൊക്കെ എന്നും എത്ര വിറ്റു എന്നും നോക്കാം.

';

ടാറ്റ പഞ്ച്

ഏപ്രില്‍ മാസത്തില്‍ 19,158 യൂണിറ്റുകള്‍ ആണ് ടാറ്റ പഞ്ച് വിറ്റഴിക്കപ്പെട്ടത്. ആറ് ലക്ഷം മുതല്‍ 10.10 ലക്ഷം രൂപ വരെയാണ് പഞ്ചിന്റെ വില. എസ് യുവി വിഭാഗത്തിലാണ് പഞ്ച് വരുന്നത്.

';

മാരുതി വാഗണ്‍ ആര്‍

17,850 യൂണിറ്റ് വാഗണ്‍ ആര്‍ കാറുകള്‍ ആണ് എപ്രിലില്‍ വിറ്റത്. 5.54 ലക്ഷം മുതല്‍ 7.42 ലക്ഷം രൂവ വരെയാണ് വില. ഹാച്ച് ബാക്ക് വിഭാഗത്തിലാണ് വാഗണ്‍ ആര്‍ വരുന്നത്.

';

മാരുതി ബ്രെസ്സ

17,113 യൂണിറ്റുകള്‍ വിറ്റഴിക്കപ്പെട്ടു. ക്രോസ്സ് ഓവര്‍ എസ് യുവി ഗണത്തില്‍ പെടുന്ന ബ്രെസ്സയുടെ വില 8.29 ലക്ഷം മുതല്‍ 14.14 ലക്ഷം രൂപ വരെ ആണ്.

';

മാരുതി ഡിസൈര്‍

15,825 യൂണിറ്റുകള്‍ ആണ് ഏപ്രില്‍ മാസത്തില്‍ വിറ്റത്. സെഗാന്‍ വിഭാഗത്തിലാണ് ഡിസൈര്‍ വരുന്നത്. 6.59 ലക്ഷം രൂപ മുതല്‍ 9.39 ലക്ഷം രൂപ വരെയാണ് വില.

';

ഹ്യുണ്ടായ് ക്രെറ്റ

ഹ്യുണ്ടായ് ക്രെറ്റയുടെ 15,447 യൂണിറ്റുകള്‍ വിറ്റഴിക്കപ്പെട്ടു. ക്രോസ്സ് ഓവര്‍ എസ് യുവി ഗണത്തിലാണ് ക്രെറ്റയും വരുന്നത്. 10.87 ലക്ഷം രൂപ മുതല്‍ 19.20 ലക്ഷം രൂപ വരെയാണ് വില വരുന്നത്.

';

മഹീന്ദ്ര സ്‌കോര്‍പിയോ

14,807 യൂണിറ്റുകള്‍ ഏപ്രില്‍ മാസത്തില്‍ വിറ്റഴിക്കപ്പെട്ടു. എസ് യുവി വിഭാഗത്തില്‍ വരുന്ന സ്‌കോര്‍പിയോയ്ക്ക് 15.62 ലക്ഷം രൂപ മുതല്‍ 20.03 ലക്ഷം രൂപ വരെയാണ് വില.

';

മാരുതി ഫ്രോങ്ക്‌സ്

മാരുതിയുടെ പുതിയ മോഡല്‍ ആയ ഫ്രോങ്ക്‌സ് 14,286 യൂണിറ്റുകള്‍ ആണ് വിറ്റത്. കോംപാക്ട് എസ് യുവി വിഭാഗത്തിലാണ് ഈ കാര്‍. 7.51 ലക്ഷം രൂപ മുതല്‍ 13.04 ലക്ഷം രൂപ വരെയാണ് വില.

';

മാരുതി ബലേനോ

മാരുതിയുടെ ഏറ്റവും വിറ്റഴിയ്ക്കപ്പെട്ടുകൊണ്ടിരുന്ന മോഡല്‍ ആയിരുന്ന ബലേനോയുടെ 14,049 യൂണിറ്റുകളാണ് ഏപ്രിലില്‍ ചെലവായത്. ഹാച്ച് ബാക്ക് വിഭാഗത്തില്‍ വരുന്ന ഈ കാറിന് 6.61 ലക്ഷം രൂപ മുതല്‍ 9.88 ലക്ഷം രൂപ വരെയാണ് വില വരുന്നത്.

';

മാരുതി എര്‍ട്ടിഗ

എര്‍ട്ടിഗയുടെ 13,544 യൂണിറ്റുകള്‍ വിറ്റു. മര്‍ട്ടി പര്‍പ്പസ് വാഹനങ്ങളില്‍ ഏറ്റവും അധികം വിറ്റഴിക്കപ്പെട്ടത് എര്‍ട്ടിഗയാണ്. 8.64 ലക്ഷം രൂപ മുതല്‍ 13.08 ലക്ഷം രൂപ വരെയാണ് വില

';

മാരുതി ഇക്കോ

മാരുതി ഇക്കോയുടെ 12,060 യൂണിറ്റുകള്‍ ഏപ്രില്‍ മാസത്തില്‍ വിറ്റഴിക്കപ്പെട്ടു. 5/7 സീറ്റര്‍ മിനി വാന്‍ ഗണത്തിലാണ് ഈ വാഹനം വരുന്നത്. 5.32 ലക്ഷം രൂപ മുതല്‍ 6.58 ലക്ഷം രൂപ വരെയാണ് വില.

';

VIEW ALL

Read Next Story