Foods that can eat in empty stomach: നാരങ്ങ വെള്ളം

രാവിലെ വെറും വയറ്റിൽ ചെറു ചൂടുള്ള നാരങ്ങ വെള്ളം കുടിക്കുന്നത് നല്ലതാണ്. ഇത് രോ​ഗപ്രതിരോധശേഷി വർദ്ധിപ്പിക്കും. ഭാരം കുറയാനും സഹായിക്കും.

Mar 29,2024
';

ഓട്സ്

കുടലിന്റെ ആരോ​ഗ്യത്തിനും ഹൃദയാരോ​ഗ്യത്തിനും ഓട്സ് രാവിലെ കഴിക്കുന്നത് വളരെ നല്ലതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ നമുക്ക് ഒരു ദിവസത്തെ ഊർജ്ജം നൽകുന്നതിന് സഹായിക്കുന്നു.

';

വാഴപ്പഴം

ആരോ​ഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ, നാരുകൾ, എന്നിവയാൽ സന്ബുഷ്ടമായ വാഴപ്പഴം രാവിലെ കഴിക്കുന്നത് ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും.

';

ചീര

ധാരാളം നാരുകളും ഒമേ​ഗ 3 ഫാറ്റി ആസിഡുകളും അടങ്ങിയ ചീര കുടലിന്റെ ആരോ​ഗ്യത്തിനും മികച്ച ദഹനത്തിനും അതിരാവിലെ കഴിക്കുന്നത് വളരെ നല്ലതാണ്.

';

ചിയ വിത്തുകൾ

ധാരാളം ഫൈബർ അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് ചിയ സീഡുകൾ, ഇത് ഏതെങ്കിലും വിധത്തിൽ നിങ്ങളുടെ ഭക്ഷണത്തിന്റെ ഭാ​ഗമാക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്.

';

ബെറികൾ

പൊട്ടാസ്യം സമ്പുഷ്ടമായി സരസഫലങ്ങൾ കഴിക്കുന്നത് ശരീരത്തിലെ ഇലക്ട്രോലൈറ്റുകളെ സന്തുലിതമാക്കാനും ശരീരത്തിൽ ആവശ്യമായ ഊർജ്ജം പ്രധാനം ചെയ്യാനും സഹായിക്കുന്നു.

';

ബദാം

വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്സിഡന്റുകൾ എന്നിവയാൽ നിറഞ്ഞിരിക്കുന്ന ബാദം നമ്മുടെ മൊത്തത്തിലുള്ള ആരോ​ഗ്യത്തിനും ദഹനത്തിനും മികച്ചതാണ്.

';

മുട്ട

പ്രോട്ടീന്റെ മികച്ച കലവറയാണ് മുട്ട. ഇത് അതിരാവിലെ കഴിക്കുന്നത് ആരോ​ഗ്യത്തിന് വളരെയധികം നല്ലതാണ്. പ്രോട്ടീൻ സമ്പുഷ്ടമായ പ്രഭാതഭക്ഷണങ്ങളിൽ മുട്ട നല്ല തിരഞ്ഞെടുപ്പാണ്.

';

യോ​ഗർട്ട്

പ്രോട്ടീനിന്റെയും കാൽസ്യത്തിന്റേയും മികച്ച ഉറവിടമായ തൈര് രാവിലെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. ഇത് നിങ്ങളുടെ ആരോ​ഗ്യത്തെ വളരെയധികം സ്വാധീനിക്കുന്നു.

';

VIEW ALL

Read Next Story