Good Foods for Kidney Health: കിഡ്നി

ശരീരത്തിലെ വളരെ പ്രധാനപ്പെട്ട ഒരു അവയവമാണ് കിഡ്നി. അതിനാൽ തന്നെ ഈ അവയവത്തെ ആരോ​ഗ്യകരമായി സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. അതിനായി ഇനി പറയുന്ന ഭക്ഷണങ്ങൾ പതിവാക്കൂ..

Zee Malayalam News Desk
Mar 30,2024
';

സാൽമൺ

ഒമേ​ഗ 3 ഫാറ്റി ആസിഡുകൾ ധാരാളമായി അടങ്ങിയിരിക്കുന്ന ഭഷണമാണ് സാൽമൺ. ഇത് വൃക്കകളെ ആരോ​ഗ്യകരമായി സൂക്ഷിക്കുന്നതിൽ വളരെ വലിയ പങ്കു വഹിക്കുന്നു.

';

ബ്ലൂബെറി

സരസഫലങ്ങൾ പൊതുവിൽ ആരോ​ഗ്യത്തിന് വളരെ നല്ലതാണ്. അതിൽ തന്നെ ബ്ലൂബെറി വൃക്കകളുടെ ആരോ​ഗ്യത്തിന് വളരെ നല്ലതാണ്. അതിനാൽ ഇത് പതിവായി ഡയറ്റി‍ൽ ഉൾപ്പെടുത്തൂ.

';

കെയ്ൽ

ആന്റി ഓക്സിഡന്റുകൾ, ധാതുക്കൾ, വിറ്റാമിനുകൾ എന്നിവയാൽ സമ്പന്നമായ കെയ്ൽ ഇലകൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വൃക്കകളുടെ ആരോ​ഗ്യത്തിന് വളരെ നല്ലതാണ്.

';

കാപ്സിക്കം

കാപ്സിക്കത്തിന്റെ മെഡിസിനൽ വാലുവിനെക്കുറിച്ച് അറിയുന്നവരാണ് നമ്മിൽ പലരും. വിറ്റാമിൻ എ, സി, ബി6 എന്നിവയാൽ സമ്പുഷ്ടമായതും പൊട്ടാ്യം കുറഞ്ഞതുമായ ഈ ഭക്ഷണം വൃക്ക രോ​ഗമുള്ളവരുടെ ഡയറ്റിൽ തീർച്ചയായും ഉൾപ്പെടുത്തണം.

';

വെളുത്തുള്ളി

ആന്റി ബാക്ടീരിയൽ, ആന്റി ഇൻഫലമേറ്ററി ​ഗുണങ്ങളാൽ സമ്പന്നമാണ് വെളുത്തുള്ളി. ഇത് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വൃക്കകളുടെ നല്ല ആരോ​ഗ്യത്തെ ത്വരിതപ്പെടുത്തും.

';

കോളിഫ്ലവർ

കിഡ്നി സംബന്ധമായ രോ​ഗമുള്ളവർ നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട പച്ചക്കറിയാണ് കോളിഫ്ലവർ. കഴിക്കുന്നതിന് മുമ്പായി നാരങ്ങ ചേർത്ത വെള്ളത്തിലോ മഞ്ഞൾ ചേർത്ത വെളളത്തിലോ ഇട്ടു വെച്ചതിന് ശേഷം ഉപയോ​ഗിക്കുക.

';

ഒലിവ് ഓയിൽ

നല്ല കൊഴുപ്പ് നമ്മുടെ ശരീരത്തിന് വളരെ അത്യാവശ്യമാണ്. അതിന്റെ മികച്ച ഉറവിടമാണ് ഒലിവ് ഓയിൽ. ഇത് വൃക്കയുടെ ആരോ​ഗ്യത്തിനും വളരെ നല്ലതാണ്. അതിനാൽ തീർച്ചയായും ഡയറ്റിൽ ഉൾപ്പെടുത്തുക.

';

മധുര കിഴങ്ങ്

കിഴങ്ങു വർ​ഗങ്ങളിൽ ശരീരത്തിന് വളരെയധികം ​ഗുണം ചെയ്യുന്ന ഒന്നാണ് മധുരക്കിഴങ്ങ്. ഇതിൽ നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ധാരളം അടങ്ങിയിട്ടുണ്ട്. അതിനാൽ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്.

';

ശ്രദ്ധിക്കുക

ഇവിടെ നൽകിയിരിക്കുന്ന കാര്യങ്ങൾ പൊതുവായ വിവരങ്ങളുടേയും പഠനങ്ങളേയും അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.

';

VIEW ALL

Read Next Story