Health Breakfast for Weight Loss

തടി കുറയ്ക്കാനുള്ള പ്രഭാത ഭക്ഷണങ്ങൾ ഏതൊക്കെ? അറിയാം...

Ajitha Kumari
Nov 11,2023
';

ബേസൻ ചീല

കടലമാവിൽ ഉള്ളി തക്കാളി എന്നിവ ചേർത്തുണ്ടാക്കുന്ന ഒരു തരാം ദോശയാണ് ബേസൻ ചീല. ഇത് വളരെയധികം പോഷകഗുണമുള്ളതും അതുപോലെ ഉണ്ടാക്കാൻ എളുപ്പവുമാണ്.

';

മുളപ്പിച്ച പയർ

വീട്ടിലുണ്ടാക്കാവുന്ന മുളപ്പിച്ച പയർ അവശ്യ പോഷകങ്ങളുടെ കലവറയാണ്. മുളപ്പിച്ച പയറിനൊപ്പം ഉള്ളി, തക്കാളി, വെള്ളരിക്ക, ഗരം മസാല എന്നിവ ചേർത്ത് നിങ്ങൾക്ക് ഇത് തയ്യാറാക്കാം.

';

ഓട്‌സ് ഇഡ്‌ലി

കുറഞ്ഞ കാർബോഹൈഡ്രേറ്റും ഉയർന്ന പ്രോട്ടീനുമുള്ള ഓട്‌സ് ഇഡലി നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണക്രമത്തിന് അനുയോജ്യമായ ഒന്നാണ്.

';

കോക്കനട്ട് റൈസ്

ഈ വിഭവം വളരെ ലളിതവും സുഗന്ധമുള്ളതുമാണ്. ഇത് തയ്യാറാക്കാൻ വളരെ എളുപ്പമാണ്അതുപോലെ ശരീരഭാരം കുറയ്ക്കാൻ ബെസ്റ്റാണ്.

';

ഓട്സ് കഞ്ഞി

ഓട്സ് കഞ്ഞി തയ്യാറാക്കാൻ നിങ്ങൾക്ക് 10-15 മിനിറ്റ് മാത്രം മതിയാകും. ഇതിലേക്ക് നിങ്ങൾക്ക് ഇഷ്ടപ്പെട്ട എല്ലാ തരത്തിലുമുള്ള പച്ചക്കറികളും ചേർക്കാം.

';

കുമ്പളങ്ങ ജ്യൂസ്

ഇതിൽ കുറഞ്ഞ കലോറിയും നിറയെ പ്രോട്ടീനുമുണ്ട്. ഇത് പേശികളുടെ നിർമ്മാണത്തിനും ടോണിംഗിനും കിടുവാണ്

';

ദലിയ

ഈ വിഭവത്തിലും കുറഞ്ഞ കലോറിയും ഉയർന്ന ഫൈബറും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ അമിത വിശപ്പ് കുറയ്ക്കാൻ സഹായിക്കും.

';

ഉപ്പുമാവ്

ഇത് സാവധാനത്തിൽ ദഹിക്കുന്നതിനാൽ പെട്ടെന്ന് വിശക്കില്ല. ഇത് നിങ്ങളുടെ ശരീരത്തിലെ അമിത കലോറി കത്തിച്ചു കളയാൻ സഹായിക്കും

';

മുട്ട ഭുർജി

മുട്ട ബുർജി നിങ്ങളുടെ വിശപ്പ് എളുപ്പത്തിൽ ശമിപ്പിക്കുന്ന ഒന്നാണ് അതുവഴി നിങ്ങൾക്ക് നിങ്ങളുടെ ശരീരഭാരം കുറയ്ക്കാൻ കഴിയും

';

വെള്ളരിക്ക സാലഡ്

കുഞ്ഞായി നുറുക്കിയ വെള്ളരിക്കയും തൈരും ഒപ്പം മസാലയും ചേർത്ത് ഉണ്ടാക്കുന്ന വെള്ളരിക്ക സാലഡ് തടി കുറയ്ക്കുന്നതിന് സൂപ്പറാണ

';

VIEW ALL

Read Next Story