ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

Food For High Blood Pressure: ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഇന്ന് പലരേയും ബാധിക്കുന്ന ഒരു ആരോഗ്യ പ്രശ്നമാണ്. രക്തധമനികളുടെ ഭിത്തികളിൽ രക്തം ചെലുത്തുന്ന മർദമാണ് രക്തസമ്മര്‍ദ്ദം.ഉയര്‍ന്ന രക്തസമ്മർദ്ദം മൂലം ഹൃദയാഘാതം, സ്‌ട്രോക്ക് പോലെയുള്ള നിരവധി പ്രശ്നങ്ങളാണ് പിടിപെടുന്നത്.

';

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കാരണങ്ങള്‍

രക്തസമ്മർദ്ദത്തിലെ വ്യതിയാനം യഥാസമയം കണ്ടുപിടിക്കാതിരിക്കുന്നതും ചികിത്സ തേടാതിരിക്കുന്നതുമാണ് പലപ്പോഴും അപകടകരമാകുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഭക്ഷണരീതിയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടത് അത്യാവശ്യമാണ്.

';

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

മാനസിക സമ്മർദ്ദം, അമിതമായ ഉപ്പിന്‍റെ ഉപയോഗം, അമിതവണ്ണം, പുകവലി, മദ്യപാനം, തുടങ്ങിയവ രക്തസമ്മർദ്ദം കൂടാന്‍ കാരണമാകുന്നു. യഥാസമയം മരുന്നുകള്‍ കഴിയ്ക്കുന്നത് കൂടാതെ, രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഭക്ഷണരീതിയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തേണ്ടത് അത്യാവശ്യമാണ്.

';

തൈര്

തൈര് പതിവായി കഴിയ്ക്കുന്നത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായകമാണ്. ഉയര്‍ന്ന അളവില്‍ കാത്സ്യവും മഗ്നീഷ്യവും അടങ്ങിയ തൈര് പതിവായി കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.

';

ചീര

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ചീര സഹായകമാണ്. ചീരയില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്‌സിഡന്റുകൾ, നൈട്രേറ്റുകൾ, ഇരുമ്പ് എന്നിവ ഉയർന്ന രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാന്‍ സഹായകമാണ്.

';

നേന്ത്രപ്പഴം

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ നേന്ത്രപ്പഴം ഉത്തമമാണ്. ഉയർന്ന രക്തസമ്മർദ്ദത്തെ കുറയ്ക്കാന്‍ സഹായിക്കുന്ന പൊട്ടാസ്യം വലിയ അളവിൽ നേന്ത്രപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. ഒരു ഇടത്തരം നേന്ത്രപ്പഴത്തില്‍ ഏകദേശം 422 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. പതിവായി നേന്ത്രപ്പഴം കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.

';

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഉത്തമമാണ്. മഗ്നീഷ്യം അടങ്ങിയ ഉരുളക്കിഴങ്ങ് കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.

';

ബ്ലൂബെറി

ധാരാളം ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ബ്ലൂബെറി ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.

';

സാല്‍മണ്‍ ഫിഷ്

സാല്‍മണ്‍ ഫിഷ് ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാല്‍മണ്‍ ഫിഷ് ആരോഗ്യകരമായ കൊഴുപ്പുകളായി കണക്കാക്കുകയും ഇവ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

';

VIEW ALL

Read Next Story