Green Chilli Benefits

പച്ചമുളക് നിസാരക്കാരനല്ല, ഗുണങ്ങൾ ഏറെ!

';

Green Chilli

മലയാളിയുടെ ഭക്ഷണ ശീലങ്ങളിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് പച്ചമുളക്. ഒട്ടനേകം ആരോഗ്യ ഗുണങ്ങളുണ്ട് പച്ചമുളകിനെന്ന കാര്യം പലർക്കും അറിയില്ല. ശരിയായ അളവിൽ പച്ചമുളക് കഴിക്കുന്നത് വളരെ നല്ലതാണ്.

';

ആരോഗ്യ ഗുണങ്ങൾ

വൈറ്റമിനുകളുടെയും കോപ്പർ, അയൺ, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളുടെയും മികച്ച ഒരു കലവറയാണ് പച്ചമുളക്. അത്തരത്തിൽ ധാരാളം ആരോഗ്യ ഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്.

';

പച്ചമുളകെന്ന് പറയുമ്പോൾ മനസിൽ ആദ്യമെത്തുക എരിവ് തന്നെയായിരിക്കും. സ്ഥിരമായി പച്ചമുളക് കഴിച്ചാൽ അത് പല അസുഖങ്ങളിൽ നിന്നും നമ്മെ സംരക്ഷിക്കുമെന്നാണ് പറയുന്നത്

';

ആന്റിഓക്‌സിഡന്റുകൾ

ഹൃദയത്തെയും രക്തധമനികളെയും സംമ്പന്ധിച്ച തകരാറുകൾക്കെല്ലാം പച്ചമുളക് വളരെയധികം ഗുണപ്രദമാണ്. ഇതിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്

';

വിറ്റാമിൻ സി

പ്രോസ്‌റ്റേറ്റ് പ്രശ്‌നങ്ങളെ അകറ്റി നിർത്താൻ പച്ചമുളകിന് കഴിയും. ഇതിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് പച്ചമുളക് കഴിക്കുന്നതിലൂടെ നിങ്ങളുടെ ചർമ്മം മികച്ച ആരോഗ്യമുള്ളതും തിളക്കമുള്ളതുമായി മാറും

';

കൊളസ്‌ട്രോൾ

പച്ചമുളക് രക്തത്തിലെ കൊളസ്‌ട്രോൾ, ട്രൈഗ്ലിസറൈഡ് അളവ്, പ്ലേറ്റ്ലറ്റ് അഗ്രഗേഷൻ എന്നിവ കുറയ്ക്കുന്നതിലൂടെയും ഫൈബ്രിനോലൈറ്റിക് പ്രവർത്തനം വർദ്ധിപ്പിക്കുന്നതിലൂടെയും രക്തപ്രവാഹത്തിന് സാധ്യത കുറയ്ക്കും

';

പച്ചമുളക്

മാനസിക സമ്മർദ്ദവും വേദനയും ഒക്കെ കുറയ്ക്കാൻ വേണ്ടിയുള്ള മൂലകമായ എൻഡോർഫിൻസ് ഉത്പാദനത്തിന് ഇത് സഹായിക്കും. പച്ചമുളക് കഴിച്ചാൽ ശരീരത്തിൽ സ്വാഭാവികമായി എൻഡോർഫിൻസ് ഉൽപ്പാദിപ്പിക്കപ്പെടുകയും അതുവഴി മാനസിക സമ്മർദ്ദം കുറയ്ക്കാനാവുകയും ചെയ്യും.

';

ക്യാപ്‌സൈസിൻ

കൂടാതെ പച്ചമുളകിലെ ക്യാപ്‌സൈസിൻ മൂക്കിലെയും സൈനസുകളിലെയും മ്യൂക്കസ് മെംബറേൻസിനെ ഉത്തേജിപ്പിക്കുന്ന ഒരു പ്രധാന ഘടകമാണ്. ഇതിന് പുറമെ ക്യാപ്‌സൈസിൻ ചർമ്മത്തിലൂടെയുള്ള രക്തയോട്ടം ഉത്തേജിപ്പിക്കുകയും മ്യൂക്കസ് സ്രവണം നേർത്തതാക്കുകയും ചെയ്യുന്നു

';

കണ്ണുകൾക്കും ചർമ്മത്തിനും

വിറ്റാമിൻ സി, ബീറ്റാ കരോട്ടിൻ എന്നിവ അടങ്ങിയ പച്ചമുളക് ആരോഗ്യമുള്ള കണ്ണുകൾക്കും ചർമ്മത്തിനും രോഗപ്രതിരോധ സംവിധാനത്തിനും അടിപൊളിയാണ്.

';

അയൺ

സ്വാഭാവികമായ അയൺ ധാരാളമായി അടങ്ങിയിട്ടുള്ള പച്ചക്കറിയാണ് പച്ചമുളക്. ഇതിൽ വൈറ്റമിൻ കെയും അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ അസ്ഥിക്ഷയം എന്ന രോഗാവസ്ഥയ്ക്ക് പച്ചമുളക് കഴിക്കുന്നത് ഏറെ നല്ലതാണ്.

';

VIEW ALL

Read Next Story