Joint Pain:

മഞ്ഞുകാലത്തെ സന്ധി വേദന കുറയ്ക്കാൻ 8 വഴികൾ

Zee Malayalam News Desk
Dec 28,2024
';

സപ്ളിമെന്റുകൾ എടുക്കാം:

ഒമേഗ 3 ഫാറ്റി ആസിഡുകൾ, വൈറ്റമിൻ ഡി, ഗ്ലൂക്കോസാമൈൻ എന്നിവയുടെ സപ്ളിമെന്റുകൾ ഉപയോഗിക്കാം

';

നീർവീക്കം നിയന്ത്രിക്കുക:

വേദനയും വീക്കവും കുറയ്ക്കാൻ ഹീറ്റ് ബാഗും ഐസ് പാക്കും മാറി മാറി ഉപയോഗിക്കാം.

';

സ്ട്രെച്ചിംഗ്:

മൃദുവായ സ്ട്രെച്ചിംഗ് വ്യായാമങ്ങൾ സന്ധികളുടെ വഴ്കം മെച്ചപ്പെടുത്തുകയും കാഠിന്യം കുറയ്ക്കുകയും ചെയ്യും

';

ഭക്ഷണം ശ്രദ്ധിക്കാം:

ഇലക്കറികളും ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ഗുണം ചെയ്യും.

';

ഭാരം നിലനിർത്തുക:

ശരീരഭാരം കൂടുന്നത് സന്ധികളിൽ സമ്മർദം വർദ്ധിപ്പിക്കാൻ ഇടയാക്കും. അതിനാൽ ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുക.

';

വ്യായാമം:

വ്യായാമമില്ലായ്മ എല്ലുകളുടെ ആരോഗ്യത്തെ വശളാക്കുന്ന കാര്യമാണ്. അതിനാല്‍ എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിന് ദിവസവും കൃത്യമായി വ്യായാമം ചെയ്യണം

';

താപനില കുറയാതെ നോക്കുക:

മഞ്ഞുകാലത്തും ശരീരത്തിലെ താപനില കുറയാതെ നോക്കുക. അതിനാല്‍ ഹീറ്റിങ് പാഡുകളും ഹോട്ട് വാട്ടര്‍ ബോട്ടിലുകളും ചൂട് നിലനിര്‍ത്തുന്ന വസ്ത്രങ്ങളും ഉപയോഗിക്കാം.

';

വെള്ളം ധാരാളം കുടിക്കുക:

മഞ്ഞുകാലത്ത് പലരും വെള്ളം കുടിക്കാന്‍ മടിക്കാറുണ്ട്. അതും എല്ലുകളുടെയും ആരോഗ്യത്തെ മോശമായി ബാധിക്കാം. ദിവസവും എട്ട് ഗ്ലാസ് വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക.

';

Disclaimer:

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story