വൈറ്റമിൻ സിയും ആൻറി ഓക്സിഡൻറുകളും അടങ്ങിയ ജ്യൂസുകൾ... ഇവ ആരോഗ്യത്തിന് മികച്ചത്
നിങ്ങളുടെ ഭക്ഷണത്തിൽ വിറ്റാമിൻ സിയും ആൻറി ഓക്സിഡൻറുകളും ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും.
നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്താവുന്ന വിറ്റാമിൻ സിയും ആൻറി ഓക്സിഡൻറുകളും അടങ്ങിയ ജ്യൂസുകൾ ഏതെല്ലാമെന്ന് അറിയാം.
ഓറഞ്ച് ജ്യൂസ് വിറ്റാമിൻ സിയുടെ സമ്പന്നമായ ഉറവിടമാണ്. ഇത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് മികച്ചതാണ്.
സ്ട്രോബെറി ജ്യൂസ് വൈറ്റമിൻ സി, ആൻറി ഓക്സിഡൻറുകൾ എന്നിവയാൽ സമ്പന്നമാണ്.
ഉയർന്ന അളവിൽ വിറ്റാമിൻ സി അടങ്ങിയ പൈനാപ്പിൾ ജ്യൂസ് ദഹനം മികച്ചതാക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു.
കിവി ജ്യൂസ് വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ്. ഇത് ആരോഗ്യത്തിന് നിരവധി ഗുണങ്ങൾ നൽകുന്നു.
ക്രാൻബെറി ജ്യൂസ് ആൻറി ഓക്സിഡൻറുകളാൽ സമ്പന്നമാണ്. ഇത് മൂത്രാശയ അണുബാധയെ ചെറുക്കുന്നു.
ആൻറി ഓക്സിഡൻറുകളാൽ സമ്പന്നമായ മാതളനാരങ്ങ ജ്യൂസ് ഹൃദയത്തിൻറെ ആരോഗ്യം മികച്ചതാക്കുന്നതിനും വീക്കം കുറയ്ക്കുന്നതിനും സഹായിക്കുന്നു.