മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ ചില അപൂർവ്വ ചിത്രങ്ങൾ
2004 മുതൽ 2014 വരെ രാജ്യത്തെ നയിച്ച ഇന്ത്യയുടെ ആദ്യത്തെ സിംഗ് പ്രധാനമന്ത്രിയാണ് മൻമോഹൻ സിംഗ്.
ഇന്നത്തെ പാകിസ്ഥാന്റെ ഭാഗമായ പശ്ചിമ പഞ്ചാബിൽ ആയിരുന്നു മന്മോഹൻ സിംഗിന്റ ജനനം. രാജ്യം വിഭജിക്കപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ കുടുംബം ഇന്ത്യയിലേക്ക് വന്നു.
ഓക്സ്ഫോർഡിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി. 1966-69 കാലത്ത് ഐക്യരാഷ്ട്ര സംഘടനയിൽ ജോലി ചെയ്തു.
1958ൽ ഗുർശരൺ കൗറിനെ വിവാഹം കഴിച്ചു. ഉപീന്ദർ സിംഗ്, ദമൻ സിംഗ്, അമൃത് സിംഗ് എന്നീ മൂന്ന് പെൺമക്കളാണ് അദ്ദേഹത്തിനുള്ളത്.
1991ൽ ധനമന്ത്രിയായിരുന്ന അദ്ദേഹം വിപണി തുറന്ന്, ലൈസൻസ് രാജ് ഇല്ലാതാക്കി ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ പുനർനിർമ്മിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു.
അദ്ദേഹത്തിന്റെ ഭരണകാലത്താണ് വിദ്യാഭ്യാസ അവകാശ നിയമം(2009) നിലവിൽ വന്നത്. സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ഇന്ത്യയിലെ എല്ലാ കുട്ടികൾക്കും മൗലികാവകാശമാക്കി.
വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വ്യാഴാഴ്ച രാത്രിയാണ് അദ്ദേഹം അന്തരിച്ചത്.