Aging Facts: "പ്രായമാകുന്നുവെന്ന" തോന്നൽ എല്ലാവരുടെയും ഉള്ളിൽ ചെറിയ ഒരു ഭീതി ഉളവാക്കാറുണ്ട്. അതായത്, വാർദ്ധക്യത്തെ നാമെല്ലാവരും ഭയപ്പെടുന്നു. എന്നാൽ, അല്പം ശ്രദ്ധിച്ചാൽ വാർദ്ധക്യകാലത്തും ഒരു കൊച്ചു സുന്ദരിയെപ്പോലെ കടന്നുപോകാം...!!

Zee Malayalam News Desk
Oct 25,2023
';


എന്നാൽ, പ്രായമാകുക എന്നത് നമ്മുടെ ദൈനംദിന ശീലങ്ങളെയും ജീവിതശൈലിയേയും ഒരു പരിധിവരെ ആശ്രയിച്ചിരിക്കുന്നു. വേഗത്തിൽ പ്രായമാകുന്നത് ഒഴിവാക്കാൻ ആരോഗ്യകരമായ ദിനചര്യ പിന്തുടരേണ്ടത് പ്രധാനമാണ്.

';


നിങ്ങളെ സാധാരണയേക്കാൾ വേഗത്തിൽ പ്രായമാക്കുന്ന, വാർദ്ധക്യത്തിൽ എത്തിയ്ക്കുന്ന അനാരോഗ്യകരമായ ദൈനംദിന ശീലങ്ങള്‍ ഉണ്ട്, അവയെക്കുറിച്ച് അറിയാം

';

ഉറങ്ങുന്ന വശങ്ങൾ

ഭൂരിഭാഗം ആളുകളും എങ്ങിനെയാണ് കിടന്നുറങ്ങുന്നത് എന്ന് ചിന്തിക്കാറില്ല. വശം ചെരിഞ്ഞു കിടന്നുറങ്ങുന്നവര്‍ക്ക് മുഖത്ത് ചുളിവുകള്‍ ഉണ്ടാകാം. ഇത് ക്രമേണ ചര്‍മ്മത്തിന് അധികം പ്രായം തോന്നിപ്പിക്കുന്ന അവസ്ഥയിലേയ്ക്ക് എത്തിയ്ക്കും.

';

സൂര്യപ്രകാശം ഏൽക്കുന്നത്

അധികം സൂര്യപ്രകാശം ഏല്‍ക്കുന്നത് ചർമ്മത്തിന് ഒട്ടും ആരോഗ്യകരമല്ല. ദീർഘനേരം സൂര്യപ്രകാശം ഏൽക്കുന്നത് ചര്‍മ്മത്തില്‍ ചുളിവുകൾക്ക് കാരണമാകുകയും ചര്‍മ്മത്തില്‍ ഉണ്ടാകുന്ന വാര്‍ദ്ധക്യ ലക്ഷണങ്ങള്‍ പ്രകടമാവുന്നത് 8% വേഗത്തിലാക്കുകയും ചെയ്യും.

';

സൺസ്‌ക്രീൻ ഉപയോഗിക്കാതിരിക്കുന്നത്

സൂര്യന്‍റെ അൾട്രാവയലറ്റ് രശ്മികൾ ചുളിവുകൾ, ചര്‍മ്മത്തില്‍ അയവ്, പിഗ്മെന്‍റേഷൻ, വരൾച്ച എന്നിവയ്ക്ക് കാരണമാകും. സൺസ്‌ക്രീനിന്‍റെ സ്ഥിരമായ ഉപയോഗം ഏകദേശം 20 ശതമാനം സൂര്യരശ്മികളെ തടയും. ഇത് ചര്‍മ്മത്തിന്‍റെ രക്ഷയ്ക്ക് ഏറെ സഹായകരമാണ്.

';

പുകവലി

പുകവലി ആരോഗ്യത്തിന് ഹാനികരമാണ്. ഇത് വിവിധ അവയവങ്ങളുടെ ആരോഗ്യകരമായ അവസ്ഥയെ വഷളാക്കുന്നു. ഒപ്പം ഇത് ഇത് ചർമ്മത്തിനും ഏറെ ദോഷം വരുത്തുന്നു. അതായത്, വാർദ്ധക്യം വേഗത്തിലാക്കുന്നു.

';

പതിവായി മദ്യം കഴിക്കുന്നത്

പതിവായി മദ്യം കഴിക്കുന്നത് വാർദ്ധക്യത്തെ വേഗത്തിലാക്കും, കാരണം ഇത് വിവിധ അവയവങ്ങളുടെ പ്രവർത്തനത്തെ വളരെയധികം ബാധിക്കുന്നു.

';

അനാരോഗ്യകരമായ ഭക്ഷണക്രമം

അനാരോഗ്യകരമായ ഭക്ഷണശീലങ്ങളുടെ അനന്തര ഫലങ്ങള്‍ അനന്തമാണ്. എന്നിരുന്നാലും, അനാരോഗ്യകരമായ ഭക്ഷണം ഒഴിവാക്കാനും ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുന്നത് ശീലമാക്കാനും ശ്രദ്ധിക്കുക

';

അധികമായ പഞ്ചസാര ഉപഭോഗം

.പഞ്ചസാരയുടെ അമിത ഉപഭോഗം നിങ്ങളെ വേഗത്തിൽ പ്രായമാക്കും. അതിനാല്‍, ഭക്ഷണത്തില്‍ പഞ്ചസാരയുടെ അമിത ഉപഭോഗം കുറയ്ക്കുക.

';


';

VIEW ALL

Read Next Story