എള്ളിൻരെ അത്ഭുതകരമായ ആരോഗ്യ ഗുണങ്ങൾ
ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും അടങ്ങിയിരിക്കുന്ന എള്ള് ശരീരത്തിൽ ചൂട് നിലനിർത്തുന്നതിന് സഹായിക്കുന്നു.
എള്ളിൻറെ ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ശൈത്യകാലത്തുണ്ടാകുന്ന സന്ധിവേദന, വീക്കം എന്നിവ ലഘൂകരിക്കാൻ സഹായിക്കുന്നു.
എള്ളിൽ കാത്സ്യം, മഗ്നീഷ്യം എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ അസ്ഥികളുടെ ആരോഗ്യം മികച്ചതാക്കുന്നതിനും ഓസ്റ്റിയോപൊറോസിസ് തടയുന്നതിനും സഹായിക്കുന്നു.
വിറ്റാമിൻ ഇ, സിങ്ക് എന്നിവ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്ന എള്ള്, മുടി കൊഴിച്ചിൽ തടയുകയും മുടിയുടെയും തലയോട്ടിയിലെ ചർമ്മത്തിൻറെയും ആരോഗ്യം മികച്ചതാക്കുകയും ചെയ്യുന്നു.
സിങ്ക്, ചെമ്പ്, ഇരുമ്പ് എന്നിവ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്ന എള്ള് പ്രതിരോധശേഷി മികച്ചതാക്കാനും ജലദോഷം, പനി എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
എള്ളിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനവ്യവസ്ഥയെ മികച്ചതാക്കാനും മലബന്ധം തടയാനും സഹായിക്കുന്നു.