Sunflower seed

ധാരാളം പോഷക​ഗുണങ്ങളുള്ള സൂര്യകാന്തി വിത്തുകൾ ദൈനംദിനം നമ്മുടെ ഡയറ്റിൽ തീർച്ചയായും ഉൾപ്പെടുത്തണമെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നത്. വിറ്റാമിൻ ഇ, ഫാറ്റുകൾ, പ്രോട്ടീൻ, നാരുകൾ, ധാതുക്കൾ, തുടങ്ങിയ പോഷകങ്ങൾ അടങ്ങിയ സൂര്യകാന്തി വിത്തുകളുടെ ​ഗുണങ്ങൾ നോക്കാം.

';

പ്രമേഹം

ദിവസവും 30 ഗ്രാം സൂര്യകാന്തി വിത്തുകൾ ആരോ​ഗ്യകരമായ ഭ​ക്ഷണത്തിനൊപ്പം കഴിക്കുന്ന ആളുകൾക്ക് ആറ് മാസത്തിനുള്ളിൽ ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ ഏകദേശം 10% കുറയ്ക്കാൻ കഴിയുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

';

ഹൃദയാരോ​ഗ്യം

സൂര്യകാന്തി വിത്തുകളിലെ നാരുകൾ രക്തത്തിലെ എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു. സൂര്യകാന്തി വിത്തുകളിൽ അടങ്ങിയിരിക്കുന്ന നിയാസിൻ അല്ലെങ്കിൽ വിറ്റാമിൻ ബി 3 മൊത്തം കൊളസ്ട്രോൾ നിലയും ഹൃദ്രോഗ സാധ്യതയും കുറയ്ക്കുന്നു.

';

പ്രതിരോധശേഷി

സൂര്യകാന്തി വിത്തുകളിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇ, സിങ്ക്, സെലിനിയം എന്നിവ പ്രതിരോധശേഷി വർധിപ്പിക്കുന്നു. വിറ്റാമിൻ ഇ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും നിരവധി പകർച്ചവ്യാധികളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.

';

ചർമ്മവും തലമുടിയും

സൂരകാന്തി വിത്തുകളിൽ വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് വളരെ നല്ലതാണ്. വിറ്റാമിൻ ഇ ചർമ്മത്തിന് മാത്രമല്ല മുടിയ്ക്ക് മികച്ച ഘടന ലഭിക്കാനും കരുത്ത് നൽകാനും സഹായിക്കും‌

';

എല്ലുകളുടെ ആരോ​ഗ്യം

മഗ്നീഷ്യവും മറ്റ് ധാതുക്കളും സൂര്യകാന്തി വിത്തുകളിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്.

';

ഊർജ്ജം

നിയാസിൻ, ഫോളേറ്റ്, വിറ്റാമിൻ ബി 6 തുടങ്ങിയ ബി വിറ്റാമിനുകൾ, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പ്, നാരുകൾ തുടങ്ങിയവ അടങ്ങിയ സൂര്യകാന്തി വിത്തുകൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഊർജം പകരാനും നിലനിർത്താനും സഹായിക്കും.

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക

';

VIEW ALL

Read Next Story