Nutritious Dosa

നിങ്ങൾ അരിദോശ കഴിച്ച് മടുത്തോ? വ്യത്യസ്ത രുചിയിലും ടെക്സ്ചറുകളിലും പോഷകസമൃദ്ധമായ ഈ ദോശകൾ വീട്ടിൽ പരീക്ഷിച്ച് നോക്കൂ.

';

ക്വീൻവാ

പ്രോട്ടീനും ഫൈബറും ധാരാളമടങ്ങിയ ക്വീൻവാ പോഷകസമൃദ്ധമായ ദോശയുണ്ടാക്കാനായി ഉപയോ​ഗിക്കാം. നല്ല ക്രിസ്പിയും സ്വാദുള്ളതുമായ ദോശകൾ ക്വീൻവാ കൊണ്ട് ഉണ്ടാക്കാം.

';

മില്ലറ്റുകൾ

റാ​ഗി, ബജ്ര തുടങ്ങിയ മില്ലറ്റുകളിൽ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ധാരാളം പോഷകങ്ങൾക്കൊപ്പം ദോശകൾക്ക് നല്ല ടെക്സ്ചറും വ്യത്യസ്തമായ സ്വാദും മില്ലറ്റ് ദോശകൾ നൽകുന്നു.

';

ബക്ക് വീറ്റ്

പ്രോട്ടീൻ, ആൻ്റി ഓക്സിഡൻ്റ് ​ഗുണങ്ങൾക്ക് പേരുകേട്ടതാണ് ബക്ക് വീറ്റ്. ഇത് ദോശയുണ്ടാക്കാൻ മികച്ചതാണ്. പുതുമയുള്ള സ്വാദിനും ടെക്സ്ചറിനുമോടൊപ്പം അവശ്യ പോഷകങ്ങളും ബക്ക് വീറ്റ് ദോശയിൽ നിന്ന് ലഭിക്കും.

';

ഓട്സ്

ഇന്ന് മിക്ക വീടുകളിലും കാണുന്ന ഒന്നാണ് ഓട്സ്. ധാരാളം ഫൈബർ അടങ്ങിയ ഓട്സ് കൊണ്ട് സ്വാദിഷ്ടവും പോഷകസമൃദ്ധമായ ദോശകളുണ്ടാക്കാം.

';

കടല

കുതിർത്തിട്ട് അരച്ച കടല അല്ലെങ്കിൽ ബേസൻ പൊടി കൊണ്ട് പ്രോട്ടീൻ സമ്പുഷ്ടമായ ദോശകളുണ്ടാക്കാം. നല്ല ടെക്സ്ചറും വ്യത്യസ്തമായ സ്വാദുമുള്ള ദോശകൾ ഇങ്ങനെയുണ്ടാക്കാം.

';

മധുരക്കിഴങ്ങ്

മാവിൽ മധുരക്കിഴങ്ങ് ചേർക്കുന്നത് ദോശയ്ക്ക് ചെറിയ മധുരം നൽകുന്നു. ഇങ്ങനെ ചെയ്യുന്നത് സ്വാദിനോടൊപ്പം ദോശ മൃദുലമാകാനും ധാരാളം പോഷകങ്ങൾ ലഭിക്കാനും സഹായിക്കുന്നു.

';

VIEW ALL

Read Next Story