Tomato Juice Benefits: പോഷകഗുണങ്ങള്‍ കൊണ്ട് സമ്പന്നമാണ് തക്കാളി. കറികള്‍ രുചികരമാവണമെങ്കില്‍ അതില്‍ ഇത്തിരി തക്കാളി ചേർത്തേ മതിയാകൂ.

';


തക്കാളിയ്ക്കുള്ള ആരോഗ്യഗുണങ്ങളും ഏറെയാണ്‌. വിറ്റാമിൻ A, കെ, ബി1, ബി3, ബി5, ബി6, ബി7, വിറ്റാമിൻ സി എന്നിവ പോലുള്ള പ്രകൃതിദത്ത പോഷകങ്ങളും ധാതുക്കളും കൊണ്ട് സമ്പന്നമാണ് തക്കാളി.

';


ഫോളേറ്റ്, ഇരുമ്പ്, പൊട്ടാസ്യം, മഗ്നീഷ്യം, ക്രോമിയം, കോളിൻ, സിങ്ക്, ഫോസ്ഫറസ് എന്നിവ കൂടാതെ ആന്‍റി-ഓക്സിഡന്‍റുകളാലും സമ്പന്നമാണ് തക്കാളി.

';


പല പഴങ്ങളും പച്ചക്കറികളുമെല്ലാം ജ്യൂസ് ആക്കി കഴിക്കുന്നവരുണ്ട്. എന്നാല്‍ തക്കാളി ജ്യൂസ് അങ്ങനെ അധികമാരും കഴിക്കുന്നത് കാണാറില്ല.

';


ധാരാളം ധാതുക്കളും വിറ്റാമിനുകളും അടങ്ങിയ തക്കാളി ജ്യൂസ് വളരെ മികച്ചതാണ്.

';


തക്കാളി ജ്യൂസ് ചർമ്മത്തിന് വളരെ ഗുണം ചെയ്യും. സൂര്യാഘാതം, ചർമ്മത്തിനുണ്ടാകുന്ന നിറ വ്യത്യാസം, മുഖക്കുരു തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ് തക്കാളി.

';


ദഹനത്തിന് ഏറെ ഉത്തമമാണ് തക്കാളി ജ്യൂസ്. ദഹന സംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് പരിഹാരമാണ് തക്കാളി ജ്യൂസ്.

';


ദിവസവും തക്കാളി ജ്യൂസ് കുടിയ്ക്കുന്നതിലൂടെ മലബന്ധം, ദഹനക്കേട് തുടങ്ങിയ പ്രശ്നങ്ങള്‍ ഇല്ലാതാകുകയും ദഹനവ്യവസ്ഥ ശരിയായി പ്രവർത്തിക്കുകയും ചെയ്യുന്നു.

';


തക്കാളി ചീത്ത കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കുന്നു. രക്തക്കുഴലുകളെ ശക്തിപ്പെടുത്തുന്ന വിറ്റാമിൻ സി, വിറ്റാമിൻ എ, ബീറ്റാ കരോട്ടിൻ, ലൈക്കോപീൻ എന്നിവയുടെ ഉറവിടമാണ് തക്കാളി.

';


തക്കാളി കണ്ണുകള്‍ക്ക്‌ ഏറെ ഉത്തമമാണ്. തക്കാളി കഴിയ്ക്കുന്നവരുടെ കണ്ണുകൾ വളരെക്കാലം ആരോഗ്യത്തോടെയിരിയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

';


തക്കാളിയിൽ അടങ്ങിയിരിക്കുന്ന ലൈക്കോപീൻ നിങ്ങളുടെ മോണയുമായി ബന്ധപ്പെട്ട രോഗങ്ങൾ ഭേദമാക്കും. വായിൽ ക്യാൻസർ വരാനുള്ള സാധ്യതയും ഇത് കുറയ്ക്കുന്നു.

';

VIEW ALL

Read Next Story