ചർമ്മ സംരക്ഷണത്തിന് തക്കാളി ഫെയ്‌സ് പാക്കുകൾ
ചർമ്മ സംരക്ഷണത്തിനായി വിവിധ ക്രിമുകൾ നമ്മൾ ഉപയോഗിക്കാറുണ്ട് അല്ലെ? എന്നാൽ ഇനി മുതൽ കെമിക്കലുകൾ അടങ്ങിയ ക്രീമുകൾ ഉപയോഗിക്കാതെ ചില പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ച് മുഖം സുന്ദരമാക്കിയാലോ?
ചർമ്മസംരക്ഷണത്തിന് മികച്ചതാണ് തക്കാളി എന്നത് എത്രപേർക്കറിയാം. തക്കാളിയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളും മറ്റ് അവശ്യ പോഷകങ്ങളും ചർമ്മത്തിലെ പാടുകൾ അകറ്റും. മുഖക്കുരുവും കറുത്ത പാടുകളും കുറയ്ക്കാൻ സഹായിക്കുന്ന വിറ്റാമിൻ സി തക്കാളിയിൽ അടങ്ങിയിട്ടുണ്ട്.
മുഖം സുന്ദരമാക്കാൻ ഈ തക്കാളി ഫെയ്‌സ് പാക്കുകൾ സൂപ്പറാണ്...
ഒരു തക്കാളിയുടെ പേസ്റ്റും രണ്ട് ടേബിൾസ്പൂൺ വെള്ളരിക്ക പേസ്റ്റും ഒരു ടേബിൾസ്പൂൺ തേനും ചേർത്ത് മുഖത്തും കഴുത്തിലും ഇടുക. ഈ പാക്ക് മുഖത്ത് പുരട്ടി 15-20 മിനിട്ടിന് ശേഷം മുഖം കഴുകുക.
ജലാംശം വർദ്ധിപ്പിക്കാനുള്ള ഗുണങ്ങൾ വെള്ളരിക്കയ്ക്ക് ഉണ്ട്. മുഖത്തെ അധിക എണ്ണ നീക്കം ചെയ്യാനും പ്രകൃതിദത്ത എണ്ണകൾ നിലനിർത്താനും ഇത് സഹായിക്കും. എണ്ണമയമുള്ള ചർമ്മമുള്ളവർക്ക് ഇത് മികച്ചൊരു പാക്കാണ്.
തക്കാളി പേസ്റ്റും ഒലീവ് ഓയിലും മിക്സ് ചെയ്ത് മുഖത്തും കഴുത്തിലുമായി ഇടുന്നത് ചർമ്മത്തെ മൃദുവും ഈർപ്പവുമുള്ളതാക്കും. അമിതമായി വരണ്ട ചർമ്മമുള്ളവർക്ക് ഏറ്റവും മികച്ച ഫെയ്‌സ് പാക്കാണിത്. ഒലീവ് ഓയിൽ ഒരു മികച്ച മോയ്സ്ചറൈസർ കൂടിയാണ്.
രണ്ട് ടേബിൾസ്പൂൺ ഓട്സും രണ്ട് ടേബിൾ സ്പൂൺ തക്കാളിയുടെ പൾപ്പും മിക്സ് ചെയ്ത് മുഖത്തും കഴുത്തിലുമായി ഇടുക. ഈ പാക്ക് മുഖം തിളക്കമുള്ളതാക്കുകയും മൃദുവായക്കുകയും ചെയ്യും. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.
ഓട്‌സിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ചർമ്മത്തെ പുനരുജ്ജീവിപ്പിക്കാനും ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാനും സഹായിക്കും.