ശരീരത്തിന്‍റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതില്‍ നെല്ലിക്കയുടെ പങ്ക് അപാരമാണ്. വേനല്‍ക്കാലത്ത് മാത്രമല്ല, ലഭ്യമെങ്കില്‍ ഏത് കാലാവസ്ഥയിലും നെല്ലിക്ക കഴിയ്ക്കുന്നത് ഉത്തമമാണ്.
നെല്ലിക്കയില്‍ നല്ല അളവില്‍ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എ, ബി കോംപ്ലക്സ്, പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം, ഇരുമ്പ്, കാർബോഹൈഡ്രേറ്റ്, ഫൈബർ എന്നിവയും നെല്ലിക്കയില്‍ അടങ്ങിയിട്ടുണ്ട്. നെല്ലിക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നു.
ദിവസവും നെല്ലിക്ക കഴിക്കുന്നത് ചർമത്തിന് തിളക്കം ലഭിക്കാനും നല്ലതാണ്. പ്രായത്തിന്‍റെ ലക്ഷണങ്ങള്‍ അധികമില്ലാതെ ചെറുപ്പമായി ഇരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ദിവസവും നെല്ലിക്ക ജ്യൂസ് കഴിക്കുന്നത് ഉത്തമാമാണ്.