ഇന്ന് ലോകമെമ്പാടുമുള്ള നിരവധി ആളുകള്‍ നേരിടുന്ന പ്രധാന ആരോഗ്യ പ്രശ്‌നങ്ങളിലൊന്നാണ് പ്രമേഹം
ലക്ഷണങ്ങള്‍ ആദ്യം കാണാത്തതിനാല്‍ നിശബ്ദ കൊലയാളി എന്നാണ് പ്രമേഹം അറിയപ്പെടുന്നത്
പ്രമേഹം വന്നാല്‍ രാത്രിയില്‍ ശരീരത്തില്‍ പല ലക്ഷണങ്ങളും കാണപ്പെടുന്നു. അവ എന്തൊക്കെയാണെന്ന് നോക്കാം
പ്രമേഹം ഉണ്ടെങ്കില്‍ രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് വര്‍ധിക്കുകയും മൂത്രശങ്ക അനുഭവപ്പെടുകയും ചെയ്യും
രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുമ്പോള്‍ മൂത്രം ഒഴിക്കുന്നതിലൂടെ നിര്‍ജലീകരണം സംഭവിക്കുകയും ദാഹം തോന്നുകയും ചെയ്യും
രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുകയോ കുറയുകയോ ചെയ്യുമ്പോള്‍ ശരീരത്തിലെ ചൂട് കൂടും. ഇതുമൂലം ഒരു വ്യക്തി കൂടുതല്‍ വിയര്‍ക്കുന്നു.
രാത്രിയില്‍ നിങ്ങളുടെ കാലുകളില്‍ വേദനയോ മരവിപ്പോ അനുഭവപ്പെടുകയാണെങ്കില്‍ അത് പ്രമേഹത്തിന്റെ ലക്ഷണമാകാം
പ്രമേഹം വരുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുകയും കുറയുകയും ചെയ്യും. ഇത് ഉറക്കത്തെ പലപ്പോഴും തടസപ്പെടുത്തും