Milk Coffee: കാപ്പി

രാവിലെ എഴുന്നേറ്റ ഉടൻ ഒരു ഗ്ലാസ് പാൽ കാപ്പി കുടിക്കാൻ ഇഷ്ടപ്പെടുന്നവരാണ് മിക്കവരും. ഉന്മേഷവും ഉണർവും ഒക്കെ കിട്ടാൻ സഹായിക്കുന്ന പാനീയമാണിത്. പാൽ കാപ്പി കുടിക്കുമ്പോൾ അതിലെ കഫീൻ ദിവസം മുഴുവൻ ഊർജം നൽകും. എന്നാൽ ഇതിന്റെ പാർശ്വഫലങ്ങൾ അറിയാമോ?

';

ദഹനപ്രശ്നങ്ങൾ

വെറും വയറ്റിൽ പാൽ കാപ്പി കുടിക്കുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകും. ഇത് വയറ്റിലെ ആവരണത്തെ പ്രകോപിപ്പിക്കുകയും നിങ്ങൾക്ക് ഓക്കാനം, ഛർദ്ദി, വയറിളക്കം എന്നിവ അനുഭവപ്പെടുകയും ചെയ്യും.

';

ഉത്കണ്ഠയും അസ്വസ്ഥതയും

ഉത്കണ്ഠ, അസ്വസ്ഥത പോലുള്ള പ്രശ്‌നങ്ങളുള്ളവർ രാവിലെ വെറും വയറ്റിൽ പാൽ കാപ്പി കുടിക്കുന്നത് ഒഴിവാക്കുക. ഇത് നിങ്ങളുടെ ലക്ഷണങ്ങളെ കൂടുതൽ വഷളാക്കും. നിങ്ങളെ കൂടുതൽ ഉത്കണ്ഠാകുലരാക്കും.

';

അനിയന്ത്രിതമായ തലവേദന

സ്ഥിരമായി തലവേദന അനുഭവിക്കുന്നവരാണ് നിങ്ങളെങ്കിൽ പാൽ കാപ്പി രാവിലെ കുടിക്കുന്നത് നിർത്തുക.

';

ഉറക്കമില്ലായ്മ

കാപ്പിയിൽ അടങ്ങിയിട്ടുള്ള കഫീന്റെ പ്രഭാവം നിങ്ങളുടെ ശരീരത്തിൽ മണിക്കൂറുകളോളം നിലനിൽക്കുമെന്ന് അറിയാമോ? പാൽ കാപ്പിയിലെ കഫീൻ ഉറക്കത്തെ തടസ്സപ്പെടുത്തും.

';

പോഷകം

വെറും വയറ്റിൽ പാൽ കാപ്പി കുടിക്കുന്നത് കാൽസ്യം, ഇരുമ്പ് തുടങ്ങിയ ചില ധാതുക്കളുടെ ആഗിരണം കുറച്ചേക്കും. എന്നാൽ ഇത് സ്ഥിരീകരിക്കുന്നതിന് കൂടുതൽ പഠനം ആവശ്യമാണ്.

';

VIEW ALL

Read Next Story