യാത്ര പോകാൻ ഇഷ്ടമുള്ളവരാണോ നിങ്ങൾ? ഈ നവംബർ മാസത്തിൽ പോകാൻ പറ്റുന്ന കുറച്ച് സ്ഥലങ്ങൾ പരിചയപ്പെടാം.
ഇന്ത്യയിൽ വിന്റർ സീസൺ തുടങ്ങുകയാണ്. അതുകൊണ്ട് തന്നെ രാജ്യത്തെ ഈ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാൻ പറ്റിയ സമയമാണിത്.
രാജസ്ഥാനിലെ ഒരു സ്ഥലമാണ് ഹദോതി. പൈതൃക കെട്ടിടങ്ങളും സമ്പന്നമായ സംസ്കാരവുമുള്ള ഹദോതി നവംബർ മാസത്തിൽ സന്ദർശിക്കാൻ പറ്റിയ സമയമാണ്.
ജമ്മു കശ്മീരിലെ സനാസർ എന്ന സ്ഥലം പൈൻ വനങ്ങൾ, തടാകങ്ങൾ, പർവതം എന്നിവയ്ക്ക് പേരുകേട്ടതാണ്. നവംബർ മാസം ഇവിടം സന്ദർശിക്കാൻ നല്ല സമയമാണ്.
മധ്യപ്രദേശിലെ സാഞ്ചി എന്ന സ്ഥലം നവംബർ മാസത്തിലാണ് സന്ദർശിക്കേണ്ടത്. ഇന്ത്യയുടെ സമ്പന്നമായ ആത്മീയ സംസ്കാരത്തെ വിളിച്ചോതുന്ന പ്രദേശമാണിത്. ബുദ്ധമത ആഘോഷമായ ചേതിയഗിരി വിഹാര ഈ മാസത്തിലാണ് നടക്കുന്നത്.
ഗാരോ ഹിൽസിൽ പൈൻ വനങ്ങളും വെള്ളച്ചാട്ടങ്ങളും മലകളും ഉണ്ട്. മേഘാലയയിലെ മികച്ച വിനോദ സഞ്ചാര കേന്ദ്രമാണിത്.
ഉത്തരാഖണ്ഡിലെ കുവാരി ചുരത്തിലൂടെയുള്ള യാത്രയിൽ നന്ദി ദേവി, ദ്രോണഗിരി തുടങ്ങിയവ ഉൾപ്പെടുന്നു.