Insomnia

ജീവിതരീതിയിലെ മാറ്റവും മറ്റും കാരണം പലരും ഇന്ന് നേരിടുന്ന പ്രധാന പ്രശ്നമാണ് ഉറക്കമില്ലായ്മ. ഉറങ്ങാൻ വളരെയധികം ബുദ്ധിമുട്ടുന്ന ധാരാളം പേർ നമുക്കിടയിലുണ്ട്.

Zee Malayalam News Desk
Nov 07,2024
';

പരിഹാരങ്ങൾ

ഉറക്കമില്ലായ്മ എന്ന പ്രശ്നത്തിന് ചില പ്രകൃതിദത്ത പരിഹാരങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് ഒന്ന് പരിചയപ്പെടാം.

';

ചമോമൈൽ ടീ

മനസിനെയും ശരീരത്തെയും ശാന്തമാക്കാൻ സഹായിക്കുന്ന ചമോമൈൽ ടീ നലല് ഉറക്കം കിട്ടാൻ സഹായിക്കും.

';

ലാവൻഡർ എസൻഷ്യൽ ഓയിൽ

ഉത്കണ്ഠ കുറയ്ക്കാനും ഉറക്കത്തിന്റെ ​ഗുണനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുന്നതാണ് ലാവൻഡർ എസൻഷ്യൽ ഓയിൽ. അരോമതെറാപ്പിയിലോ, തലയിണയിൽ സ്പ്രേ ചെയ്യുകയോ ചെയ്യാവുന്നതാണ്.

';

മ​ഗ്നീഷ്യം സപ്ലിമെന്റ്സ്

മ​ഗ്നീഷ്യം പേശികളെയും ഞരമ്പുകളെയും റിലാക്സ് ചെയ്യാൻ സഹായിക്കുകയും ഉറക്കത്തിന്റെ ​ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നു.

';

ചൂട് പാൽ

ചൂട് പാലിൽ ട്രിപ്റ്റോഫാൻ അടങ്ങിയിട്ടുണ്ട്. ഇത് സെറോടോണിൻ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നു. അതിലൂടെ നല്ല ഉറക്കം ലഭിക്കുകയും ചെയ്യും.

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക

';

VIEW ALL

Read Next Story